LiveTV

Live

Sports

പ്രഥമ പ്രൊ വോളിബോള്‍ ടൂര്‍ണമെന്റില്‍ കൊച്ചി ബ്ലൂ സ്പെെക്കേഴ്സിന് വിജയ തുടക്കം 

അമ്പരപ്പിക്കുന്ന സ്മാഷുകളും സെർവുകളുമായി നീലപ്പട കളം നിറഞ്ഞപ്പോൾ ആദ്യ മൂന്ന് സെറ്റുകളും നേടി ടീം നേരത്തെ തന്നെ വിജയം ഉറപ്പിച്ചു

പ്രഥമ പ്രൊ വോളിബോള്‍ ടൂര്‍ണമെന്റില്‍ കൊച്ചി ബ്ലൂ സ്പെെക്കേഴ്സിന് വിജയ തുടക്കം 

പ്രഥമ പ്രൊ വോളീബോൾ ടൂർണമെന്റിന് കൊച്ചിയില്‍ തുടക്കമായി. യു മുംബൈക്കെതിരെ നടന്ന ഉദ്ഘാടന മത്സരത്തിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് ടൂര്ണമെന്റിലെ ആദ്യ ജയം സ്വന്തമാക്കി. 15 പോയിന്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവച്ച മനു ജോസഫിന്റെ കരുത്തിലാണ് കൊച്ചിയുടെ ജയം. ഇന്ത്യയുടെ ബാഡ്മിന്റണ്‍ അഭിമാനതാരം പി.വി സിന്ധു അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു പ്രോ വോളീബോള് ലീഗിന് ഒദ്യോഗിക തുടക്കം കുറിച്ചത്.

കേരളത്തിന്റെ സ്വന്തം ടീം ബ്ലൂ സ്പൈക്കേഴ്സും യു മുംബൈയും തമ്മിലുള്ള ആദ്യ മത്സരം കാണാന്‍ നിരവധി കാണികള്‍ കൊച്ചിയിലേക്ക് ഒഴുകിയെത്തിയിരുന്നു. ആവേശം നിറഞ്ഞ ഗാലറിയെ സാക്ഷി നിർത്തി ബ്ലൂ സ്‌പൈക്കേഴ്‌സ് മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

അമ്പരപ്പിക്കുന്ന സ്മാഷുകളും സെർവുകളുമായി നീലപ്പട കളം നിറഞ്ഞപ്പോൾ ആദ്യ മൂന്ന് സെറ്റുകളും നേടി ടീം നേരത്തെ തന്നെ വിജയം ഉറപ്പിച്ചിരുന്നു. പിന്നീട് നടന്ന നാലാം സെറ്റും നേടിയ സ്പൈക്കേര്‍സിനെതിരെ മുന്നേറാന്‍ അവസാന സെറ്റില്‍ മാത്രമാണ് യു മുംബൈയ് ക്ക് കഴിഞ്ഞത്.

അവസാന സെറ്റ് കൈവിട്ടതോടെ വൈറ്റ് വാഷ് വിജയമെന്ന കൊച്ചിയുടെ മോഹം പൊലിഞ്ഞെങ്കിലും ആദ്യ ജയം സ്വന്തമാക്കാനായതിന്റെ ആവേഷത്തിലാണ് ടീം കളം വിട്ടത്. 15 പോയിന്റ് നേടിയ മനു ജോസഫ് ആണ് കൊച്ചിയുടെ ആധികാരിക വിജയത്തിന്റെ അമരക്കാരന്. 10 പോയിന്റുകള് നേടിയ അമേരിക്കന് താരം ഡേവിഡ് ലീയും കേരളാ ടീമിനായി ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്.