LiveTV

Live

Sports

കായിക താരങ്ങളെ അവഗണിച്ച് സർക്കാർ; സ്പോർട്സ് ക്വാട്ട വഴിയുള്ള നിയമനങ്ങൾ നിലച്ചിട്ട് വർഷങ്ങള്‍

സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞവർക്കു പോലും ജോലി കിട്ടിയില്ല.

കായിക താരങ്ങളെ അവഗണിച്ച് സർക്കാർ; സ്പോർട്സ് ക്വാട്ട വഴിയുള്ള നിയമനങ്ങൾ നിലച്ചിട്ട് വർഷങ്ങള്‍

സംസ്ഥാന കായിക താരങ്ങളെ അവഗണിച്ച് സർക്കാർ. സ്പോർട്സ് ക്വാട്ട വഴിയുള്ള നിയമനങ്ങൾ നിലച്ചിട്ട് വർഷങ്ങളായി. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ കഴിഞ്ഞവർക്കു പോലും ജോലി കിട്ടിയില്ല.

ഈ സർക്കാർ അധികാരത്തിലേറിയ ശേഷം വന്ന പത്ര വാർത്തകളാണിതൊക്കെ. ഇനി ഇത് നടപ്പിലായോ എന്നൊന്ന് നോക്കാം. എം.ഡി താരയെന്ന അത്‍ലറ്റിനെ കായിക കേരളം മറന്നു കാണില്ല.ദേശീയ സംസ്ഥാന സ്കൂൾ മീറ്റുകളിൽ 18 സ്വർണ്ണം, യൂത്ത് കോമൺ വെൽത്തിലും യൂത്ത് മീറ്റിലും വേൽഡ് മീറ്റിലും പങ്കെടുത്തു. പക്ഷേ കേരളത്തിന് അഭിമാനമായ താരയെ കായിക വകുപ്പ് മറന്നു. ജോലി എന്ന സ്വപ്നം വാഗ്ദാനത്തിലൊതുക്കി.

ഇനി തസ്നി .ദേശീയ യൂണിവേഴ്സിറ്റി തായകോണ്ട ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി 2 തവണ സ്വർണം, സീനിയർ ചാമ്പ്യൻഷിപ്പിൽ വെള്ളി. ജോലിയെന്നത് സ്വപ്നം. കോമൺ വെൽത്ത് ഗെയിംസിൽ പങ്കെടുത്ത സൈക്ലിഗ് താരം സയോണാ ,ദേശീയ സീനിയർ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ 2 തവണ സ്വർണ്ണം നേടിയ അഞ്ജന എ.എസ്..... ജോലി എന്ന സ്വപ്നം കാത്തിരിക്കുന്ന കായിക താരങ്ങളുടെ ലിസ്റ്റ് നീളും.