LiveTV

Live

Sports

പ്രോ വോളി ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം

ഡേവിഡ് ലീ, ഉഗ്രപാണ്ഡ്യന്‍, എസ്. പ്രഭാകരന്‍ എന്നിവരടങ്ങിയ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് മുംബൈയെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്.

പ്രോ വോളി ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ജയം

പ്രഥമ പ്രോ വോളിബോള്‍ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കൊച്ചി ബ്ലൂ സ്പൈക്കേഴ്സിന് ജയം. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ യു മുംബാ വോളിയെ ഒന്നിനെതിരെ നാലു സെറ്റുകള്‍ക്കാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ജയം.

സ്‌കോര്‍: 15-11, 15-13, 15-08, 15-10, 05-15.

ഡേവിഡ് ലീ, ഉഗ്രപാണ്ഡ്യന്‍, എസ്. പ്രഭാകരന്‍ എന്നിവരടങ്ങിയ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് മുംബൈയെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. കളിക്കാരുടെ ഒത്തിണക്കത്തിനൊപ്പം ഗാലറിയുടെ പിന്തുണ കൂടിയായപ്പോള്‍ കളി ബ്ലൂ സ്‌പൈക്കേഴ്‌സ് വരുതിയിലാക്കുകയായിരുന്നു.

കൊച്ചി ടീം തുടരെ നാലു സെറ്റുകള്‍ വിജയിച്ച് മത്സരം വരുതിയിലാക്കിയിരുന്നു. ഇതോടെ കോച്ച് ഡേവിഡ് ലീ അടക്കമുള്ള താരങ്ങളെ പിന്‍വലിച്ചു. ഇതിനു ശേഷം നടന്ന അഞ്ചാം സെറ്റ് മാത്രമാണ് കൊച്ചി ടീമിന് നഷ്ടമായത്. 15-5നായിരുന്നു അവസാനത്തെ സെറ്റ് മുംബൈ സ്വന്തമാക്കിയത്. ഇന്ത്യയുടെ ദേശീയ താരം ഉഗ്രപാണ്ഡ്യനാണ് കളിയിലെ താരം.