LiveTV

Live

Sports

‘പിതാവിന്റെ പുത്രന്‍’; ഫെറാറി അക്കാദമിയില്‍ ചേരാനൊരുങ്ങി ഷൂമാക്കര്‍ ജൂനിയര്‍

ഫെറാറി കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ ത്രില്ലടിച്ചിരിക്കുകയാണെന്ന് മെെക്ക് പറഞ്ഞു

‘പിതാവിന്റെ പുത്രന്‍’; ഫെറാറി അക്കാദമിയില്‍ ചേരാനൊരുങ്ങി ഷൂമാക്കര്‍ ജൂനിയര്‍

ഫോർമുല വൺ ഇതിഹാസ താരം മെെക്കൾ ഷൂമാക്കറിന്റെ മകൻ മെെക്ക് ഷൂമാക്കറിന്റെ, റേസിംഗ് അക്കാദമിയിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച് ഫെറാറി ഡ്രെെവർ അക്കാദമി. അടുത്ത സീസണിലെ ഫോർമുല 2 റേസിംഗിൽ പങ്കെടുക്കാനിരിക്കുന്ന 19കാരൻ, ആടുത്ത ആഴ്ച്ച തുടങ്ങാനിരിക്കുന്ന ഫെറാറി അക്കാദമിയിലെ പ്രീ സീസൺ ആക്റ്റിവിറ്റികളി‍ൽ ഭാഗമാകും.

‘പിതാവിന്റെ പുത്രന്‍’; ഫെറാറി അക്കാദമിയില്‍ ചേരാനൊരുങ്ങി ഷൂമാക്കര്‍ ജൂനിയര്‍

ഫെറാറി കുടുംബത്തിന്റെ ഭാഗമാകാൻ സാധിച്ചതിൽ വലിയ ത്രില്ലടിച്ചിരിക്കുകയാണെന്ന് പറഞ്ഞ മെെക്ക്, ചെമ്പടക്കൊപ്പം ചേരാൻ സാധിച്ചതിലെ ആഹ്ലാദവും മറച്ചു വെച്ചില്ല. ഫോർമുല വണന്റെ ഭാഗമാവുകയെന്ന തന്റെ സ്വപനം സാക്ഷാത്ക്കരിക്കുന്നതിനായി കടന്നു പോകേണ്ട ഏത് വഴിയും തനിക്ക് പ്രധാനമാണെന്ന് പറഞ്ഞ മെെക്ക്, ഫെറാറിയുടെ കൂടെ ചേരാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും, അതുല്യമായ നേട്ടം മാത്രമായിരിക്കും ഇത് കൊണ്ട് തനിക്ക് ലഭിക്കാൻ പോകുന്നതെന്നും അറിയിച്ചു.

‘പിതാവിന്റെ പുത്രന്‍’; ഫെറാറി അക്കാദമിയില്‍ ചേരാനൊരുങ്ങി ഷൂമാക്കര്‍ ജൂനിയര്‍

ഫോർമുല വൺ ഇതിഹാസ താരമായിരുന്ന മെെക്കൽ ഷൂമാക്കറിന്റെ 50ാം പിറന്നാളിനോട് അനുബന്ധിച്ച് ഇറ്റലിയിലെ ഫെറാറി മ്യൂസിയത്തിൽ പ്രത്യേക എക്സിബിഷൻ നടത്തി വരികയാണ് കമ്പനി. എഫ്1ൽ റെക്കോർഡുകളുടെ തോഴനായ മെെക്കൽ ഷൂമാക്കർ, ഏഴ് ലോകകിരീടവും, 91 വിജയങ്ങളും, 155 പോഡിയങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്. എന്നാൽ, അതുല്യ പ്രതിഭയായ ഷൂമാക്കറിന്റെ മകൻ എന്ന നിലയിലല്ല മറിച്ച്, കഴിവും പ്രൊഫഷനൽ മികവും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞ പ്രായത്തിലേ മെെക്ക് ഷൂമാക്കറിനെ തെരഞ്ഞെടുക്കാൻ കാരണമെന്ന് ഫെറാറി പ്രിൻസിപ്പൾ മാട്ടിയ ബിനോറ്റോ പറഞ്ഞു.