LiveTV

Live

Sports

ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം സെെനക്ക്

ഇന്തോനേഷ്യ മാസ്റ്റേഴ്സ് കിരീടം സെെനക്ക്

ഇന്തൊനേഷ്യ മാസ്റ്റേഴ്സ് കിരീടം സെെന നെഹ്‍വാളിന്. ഫെനലിലില്‍ എതിരാളിയായിരുന്ന കരോളിന മാരിൻ ആദ്യ ഗെയ്മിനിടെ പരിക്ക് മൂലം പിന്മാറിയതിനെ തുടർന്ന് സെെന ജയിച്ചതായി പ്രഖ്യാപിക്കുകയായിരുന്നു. ‌കിരീട പ്രതീക്ഷയുമായി കളത്തില്‍ ഇറങ്ങിയ സൈന നിലവില്‍ റാങ്കില്‍ ഒന്‍പതാം സ്ഥാനത്തും സ്‍പാനിഷ് താരമായ കരോളിന മാരിന്‍ നാലാം സ്ഥാനത്തുമായിരുന്നു.

നേരത്തെ, വാശിയേറിയ സെമി പോരാട്ടത്തില്‍ ചൈനീസ് താരം ഹീ ബിങ്ജിയാവോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തകര്‍ത്തു കൊണ്ടാണ് സൈന ഫൈനലിൽ പ്രവേശിച്ചത്.