LiveTV

Live

Sports

ദീപ കര്‍മക്കാറിന്റെ ജീവിതം പറയുന്ന പുസ്തകം ‘ദ സ്മോള്‍ വണ്ടര്‍’ പ്രകാശനം ചെയ്തു

ത്രിപുരയിലെ അഗർത്തലയിൽ നിന്നും ലോകമറിയുന്ന ജിംനാസ്റ്റിക്ക് താരമായ ദീപയുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിലൂടെയാണ് ‘ദ സ്മോൾ വണ്ടർ’ കടന്നു പോകുന്നത്

ദീപ കര്‍മക്കാറിന്റെ ജീവിതം പറയുന്ന പുസ്തകം ‘ദ സ്മോള്‍ വണ്ടര്‍’ പ്രകാശനം ചെയ്തു

ഒളിമ്പ്യൻ ദീപ കർമക്കാറിന്റെ ജീവിതം പറയുന്ന പുസ്തകം, ‘ദ സ്മോൾ വണ്ടർ’ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ പ്രകാശനം ചെയ്തു. ദീപയുടെ പരിശീലകൻ ബിശ്വാസ് നന്ദി, ദിഗ്വവിജയ് സിംഗ് ഡിയോ, വിമൽ മോഹൻ എന്നിവർ ചേർന്ന് തയ്യാറാക്കിയ പുസ്തകം, ഒളിംമ്പിക്സ് വരെ എത്തിച്ചേര്‍ന്ന ദീപയുടെ ജീവിതമാണ് പറയുന്നത്. സച്ചിൻ ടെണ്ടുൽക്കർ പുസ്തകം പ്രകാശനം ചെയ്യുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണിപ്പോൾ.

ദീപ കര്‍മക്കാറിന്റെ ജീവിതം പറയുന്ന പുസ്തകം ‘ദ സ്മോള്‍ വണ്ടര്‍’ പ്രകാശനം ചെയ്തു

മുംബെെയിൽ വെച്ചു നടന്ന പ്രത്യേക ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്. ത്രിപുരയിലെ അഗർത്തലയിൽ നിന്നും ലോകമറിയുന്ന ജിംനാസ്റ്റിക്ക് താരമായ ദീപയുടെ വെല്ലുവിളികൾ നിറഞ്ഞ ജീവിതത്തിലൂടെയാണ് ‘ദ സ്മോൾ വണ്ടർ’ കടന്നു പോകുന്നത്. നവംബറിൽ ജർമ്മനിയിൽ നടന്ന ലോക ജിംനാസ്റ്റിക്ക് ടൂർണമെന്റിൽ വെങ്കലം നേടുകയുണ്ടായി ദീപ കർമക്കാർ. പരിക്കിനിടയിലും, ഏഷ്യൻ ഗെയിംസിൽ 14.316 സ്കോറോടെ വെങ്കലം കരസ്ഥമാക്കി തിളങ്ങിയ ദീപ, 2016 റിയോ ഒളിംപിക്സിൽ നാലാമതായി ഫിനിഷ് ചെയ്തിരുന്നു.