LiveTV

Live

Sports

അന്‍പതിന്റെ നിറവില്‍ ഷൂമാക്കര്‍; പിറന്നാള്‍ ആഘോഷമാക്കാന്‍ ഫെറാറി

അഞ്ചു വര്‍ഷം മുമ്പ് നടന്ന സ്‌കൈ അപകടത്തെ തുടര്‍ന്ന് തലക്ക് ഗുരുതരമായി ക്ഷതമേറ്റ ഷൂമാക്കര്‍ പൊതു ഇടങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു

അന്‍പതിന്റെ നിറവില്‍ ഷൂമാക്കര്‍; പിറന്നാള്‍ ആഘോഷമാക്കാന്‍ ഫെറാറി

ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറിന്റെ അമ്പതാം പിറന്നാള്‍ ആഘോഷമാക്കാന്‍ ഒരുങ്ങി പ്രമുഖ സ്പോര്‍ട്സ് കാര്‍ നിര്‍മ്മാതാക്കളായ ഫെറാറി. ജനുവരി മൂന്നിന് നടക്കുന്ന പിറന്നാളിന് ഇറ്റലിയിലെ ഫെറാറി മ്യൂസിയത്തില്‍ ‘മൈക്കള്‍ 50’ എന്ന പ്രദര്‍ശനം നടത്താനാണ് പദ്ധതിയെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. ഷൂമാക്കര്‍ കുടുംബത്തിന്റെ കീഴിലുള്ള ‘കീപ്പ് ഫൈറ്റിംഗ് ഫൗണ്ടേഷനു’മായി ചേര്‍ന്നാണ് പ്രദര്‍ശനം നടത്തുന്നത്.

അന്‍പതിന്റെ നിറവില്‍ ഷൂമാക്കര്‍; പിറന്നാള്‍ ആഘോഷമാക്കാന്‍ ഫെറാറി

ഏഴു വര്‍ഷം ഫോര്‍മുല വണ്‍ ചാമ്പ്യനായിരുന്ന ഷൂമാക്കര്‍ 1996 മുതല്‍ 2006 വരെ ഫെറാരിക്ക് വേണ്ടിയാണ് റേസിനിറങ്ങിയത്. തന്റെ ഏഴ് കിരീടങ്ങളില്‍ അഞ്ചും ഷൂമാക്കര്‍ നേടിയത് 2000-2004 കാലയളവിലായിരുന്നു. 1999 മുതല്‍ 2004 വരെ തുടര്‍ച്ചയായി ആറു തവണ ഫെറാരിക്കായി കണ്‍സ്ട്രക്ടേഴ്‌സ് ചാംമ്പ്യന്‍ഷിപ്പും (WCC) ഷൂമാക്കര്‍ നേടി കൊടുക്കുകയാണ്ടായി.

അന്‍പതിന്റെ നിറവില്‍ ഷൂമാക്കര്‍; പിറന്നാള്‍ ആഘോഷമാക്കാന്‍ ഫെറാറി

അഞ്ചു വര്‍ഷം മുമ്പ് നടന്ന സ്‌കൈ അപകടത്തെ തുടര്‍ന്ന് തലക്ക് ഗുരുതരമായി ക്ഷതമേറ്റ ഷൂമാക്കര്‍, പിന്നീട് പൊതു ഇടങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. കമ്പനിക്കായി ഷൂമാക്കര്‍ നേടിക്കൊടുത്ത നേട്ടങ്ങളും, അദ്ദേഹത്തിന്റെ അംഗീകാരങ്ങളും പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും എക്‌സിബിഷന്‍ സംഘടിപ്പിക്കുക.