LiveTV

Live

Sports

സൈക്കിള്‍ പോളോ അസോസിയേഷനിലെ തമ്മിലടി കായികതാരങ്ങളെ ബാധിക്കുന്നു

അസോസിയേഷനുകളിലെ തമ്മിലടി അവസാനിപ്പിച്ച് അടുത്ത ചാമ്പ്യന്‍ഷിപ്പുകളിലെങ്കിലും മല്‍സരിക്കാന്‍ അവസരമുണ്ടാക്കണമെന്നാണ് കായിക താരങ്ങള്‍ ആവശ്യപ്പെടുന്നത്.

സൈക്കിള്‍ പോളോ അസോസിയേഷനിലെ തമ്മിലടി കായികതാരങ്ങളെ ബാധിക്കുന്നു

കേരള സൈക്കിള്‍ പോളോ അസോസിയേഷനിലെ തമ്മിലടി കായികതാരങ്ങളുടെ ഭാവിയെ ബാധിക്കുന്നു. കോടതി ഉത്തരവുണ്ടായിട്ടും ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാനാവാത്തതില്‍ കായിക മന്ത്രിക്ക് പരാതി നല്‍കാനൊരുങ്ങരുങ്ങുകയാണ് സംസ്ഥാന വനിതാ ടീം. വിഷയത്തില്‍ എത്രയും വേഗം അസോസിയേഷനുകളെ ഏകീകരിക്കണമെന്നും മത്സരിക്കാന്‍ അവസരം ഓരുക്കണമെന്നുമാണ് കായിക താരങ്ങളുടെ ആവശ്യം.

നവംബര്‍ 28ന് രാജസ്ഥാനിലെ ബിക്കാനീറില്‍ നടന്ന ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടു ടീമുകളാണ് കേരളത്തെ പ്രതിനിധീകരിച്ചെത്തിയത്. പഴയ അസോസിയേഷന് പിളര്‍ന്ന് രൂപം കൊണ്ട കേരള സൈക്കിള്‍ പോളോ അസോസിയേഷനും സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയും. ഇതില്‍ കേരള സൈക്കിള്‍ പോളോ അസോസിയേഷന് മത്സരിക്കാനായില്ല. അതേസമയം സൈക്കിള്‍ പോളോ അസോസിയേഷന്‍ ഓഫ് കേരളയുടെ ടീം മല്‍സരിക്കുകയും ക്വാര്‍ട്ടര് ഫൈനല്‍ വരെ എത്തുകയും ചെയ്തിരുന്നു.

രാജസ്ഥാനിലെത്തിയ വനിതാ ടീം അംഗങ്ങള്‍ക്ക് മത്സരിക്കാനാവാത്ത സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുക്കണമെന്നും അംഗീകാരമില്ലാത്ത അസോസിയേഷന് അനധികൃതമായി ഫണ്ടനുവധിക്കുന്ന സ്‌പോര്‍ട്സ് കൗണ്‍സിലിനെതിരെ അന്വേഷണം നടത്തണമെന്നുമാണ് സൈക്കിള്‍ പോളോ അസോസിയേഷന്‍ കേരള ഭാരവാഹികള്‍ ആവശ്യപ്പെടുന്നത്.

അസോസിയേഷനുകളിലെ തമ്മിലടി അവസാനിപ്പിച്ച് അടുത്ത ചാമ്പ്യന്‍ഷിപ്പുകളിലെങ്കിലും മല്‍സരിക്കാന്‍ അവസരമുണ്ടാക്കണമെന്നാണ് കായിക താരങ്ങള്‍ ആവശ്യപ്പെടുന്നത്. ഇതിനായി കായിക മന്ത്രിയെയും സ്പാര്‍ട്‌സ് കൗണ്‍സില്‍ അധികൃതര്‍ക്കും പരാതി നല്‍കാനുള്ള തീരുമാനത്തിലാണിവര്‍.