LiveTV

Live

Sports

ആറാം സ്വര്‍ണ്ണത്തിലേക്ക് ഇനി അധികം ദൂരമില്ല... ലോക വനിതാ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഫൈനലില്‍

ടൂര്‍ണ്ണമെന്‍റ് തുടങ്ങുമ്പോള്‍ ആറ് മെഡലുകളുമായി മത്സരത്തിനിറങ്ങിയ മേരികോം ഏഴാമത് മെഡല്‍ ഉറപ്പിച്ച് കഴിഞ്ഞു

ആറാം സ്വര്‍ണ്ണത്തിലേക്ക് ഇനി അധികം ദൂരമില്ല... ലോക വനിതാ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം ഫൈനലില്‍

ലോക വനിതാ ബോക്സിങ്ങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ എം.സി മേരി കോം ഫൈനലില്‍. 48 കിലോ വിഭാഗത്തില്‍ ഉത്തര കൊറിയയുടെ കിം ഹയാങ്ങിനെയാണ് മേരികോം തോല്‍പ്പിച്ചത്. 5-0ത്തിനാണ് ജയം സ്വന്തമാക്കിയത്. ജയത്തോടെ ആറാം സ്വര്‍ണമെന്ന സ്വപ്ന നേട്ടത്തിന് തൊട്ടരികിലെത്തിയിരിക്കുകയാണ് മേരി കോം.

ടൂര്‍ണ്ണമെന്‍റ് തുടങ്ങുമ്പോള്‍ ആറ് മെഡലുകളുമായി മത്സരത്തിനിറങ്ങിയ മേരികോം ഏഴാമത് മെഡല്‍ ഉറപ്പിച്ച് കഴിഞ്ഞു.