LiveTV

Live

Sports

വനിതാ ട്വന്റി-ട്വന്റിയില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. 

 വനിതാ ട്വന്റി-ട്വന്റിയില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

വനിതാ ട്വന്റി-ട്വന്റി ലോകകപ്പില്‍ ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടും. ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ തകര്‍പ്പന്‍ ജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൌറിന്റെ മികച്ച ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മറുവശത്ത് പാകിസ്താന്‍ ആദ്യ മത്സരത്തില്‍ ആസ്ത്രേലിയയോട് തോറ്റിരുന്നു.52 റണ്‍സിനായിരുന്നു പാകിസ്താന്റെ തോല്‍വി.രാത്രി 8.30നാണ് മത്സരം.