LiveTV

Live

Sports

മിസ്റ്റര്‍ പെരസ്, നിങ്ങളെന്താണ് ചെയ്തത്? രോഹിതിന്റെ ചോദ്യം റയല്‍ പ്രസിഡന്റിനോടാണ് 

മിസ്റ്റര്‍ പെരസ്, നിങ്ങളെന്താണ് ചെയ്തത്?  രോഹിതിന്റെ ചോദ്യം റയല്‍ പ്രസിഡന്റിനോടാണ് 

സ്പാനിഷ് ക്ലബ്ബ് റയല്‍മാഡ്രിഡ് പ്രസിഡന്റ് ഫ്‌ളോറന്റിനോ പെരസിന്റെ നിലപാടുകളാണ് ക്ലബ്ബ് വിടാനുള്ള കാരണം എന്ന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ വ്യക്തമാക്കിയതിന് പിന്നാലെ ആരാധകര്‍ പെരസിനെതിരെ തിരിയുകയാണ്. കൂട്ടത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഉപനായകന്‍ രോഹിത് ശര്‍മ്മയും എത്തിയിരിക്കുന്നു. ഒരു ഫ്രഞ്ച് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റൊണാള്‍ഡോ പെരസിന്റെ കാര്യം വ്യക്തമാക്കിയിരുന്നത്. 'കച്ചവട ബന്ധം മാത്രമാണ് പെരസിന് എന്നോടുണ്ടായിരുന്നത്. അതെനിക്കറിയാം. അദ്ദേഹത്തിന്റെ വാക്കുകളൊന്നും ഉള്ളില്‍ നിന്നുള്ളതായിരുന്നില്ല. ആദ്യ കുറച്ച് വര്‍ഷങ്ങള്‍ക്കു ശേഷം റയല്‍ മാഡ്രിഡിന് അവിഭാജ്യഘടകമല്ല ഞാനെന്ന തോന്നല്‍ അവര്‍ തന്നെ ഉണ്ടാക്കി. അതാണ് ക്ലബ് വിടാനുള്ള പ്രധാന കാരണമായത്' റൊണാള്‍ഡോയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു.

മിസ്റ്റര്‍ പെരസ് നിങ്ങളെന്താണ് ചെയ്തത് എന്ന ട്വീറ്റുമായാണ് രോഹിത് എത്തിയിരിക്കുന്നത്. ക്ലബ്ബ് വിടാനുള്ള കാരണം പെരസ് ആണെന്ന് റൊണാള്‍ഡോ പറയുന്നതിന്റെ റിപ്പോര്‍ട്ട് സഹിതമാണ് രോഹിതിന്റെ ട്വീറ്റ്. റയലിന്റെയും റൊണാള്‍ഡോയുടെയും ആരാധകനാണ് രോഹിത് ശര്‍മ്മ. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയും റൊണാള്‍ഡോ ആരാധകനാണെന്ന് പലകുറി വ്യക്തമാക്കിയിരുന്നു. കരിയറിലെ 21ാമത്തെ സെഞ്ച്വറിയാണ് രോഹിത് ശര്‍മ്മ ഇന്നലെ മുംബൈയില്‍ നേടിയത്. രോഹിതിന്റെ ട്വീറ്റിന് താഴെ റയല്‍ ആരാധകരും ക്രിസ്റ്റ്യാനോ ആരാധകരും ഒത്തുകൂടിയിട്ടുണ്ട്.