LiveTV

Live

Sports

സ്കൂള്‍ കായിക മേളയില്‍ അഭിനവും ആന്‍സി സോജനും വേഗമേറിയ താരങ്ങള്‍

10.97 സെക്കന്‍റിലാണ് അഭിനവ് ലക്ഷ്യത്തിലെത്തിയത്.

സ്കൂള്‍ കായിക മേളയില്‍ അഭിനവും ആന്‍സി സോജനും വേഗമേറിയ താരങ്ങള്‍

തിരുവനന്തപുരം സായിയിലെ അഭിനവ് സിയും നാട്ടിക ഫിഷറീസ് സ്‌കൂളിലെ ആന്‍സി സോജനും സംസ്ഥാന സ്‌കൂള്‍ കായിക മീറ്റിലെ വേഗമേറിയ താരങ്ങളായി. ജൂനിയര്‍ വിഭാഗത്തില്‍ മുഹമ്മദ് സജീനും സാന്ദ്ര എസിനുമാണ് സ്വര്‍ണം. സബ്ജൂനിയറില്‍ മുഖ്താര്‍ ഹസനും സ്‌നേഹ ജേക്കബുമാണ് വേഗമേറിയ താരങ്ങള്‍.

ആണ്‍കുട്ടികളുടെ 100 മീറ്റര്‍ 10.97 സെക്കന്‍റിലാണ് അഭിനവ് പൂര്‍ത്തിയാക്കിയത്. മേളയില്‍ എറണാകുളം ജില്ല മുന്നേറ്റം തുടരുകയാണ്. സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ആന്‍സി സോജന്‍ വിജയിയായി.