LiveTV

Live

Sports

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്കും ലിവര്‍പൂളിനും ജയം

അതേസയമം പിഎസ്ജി-നാപ്പോളി മത്സരം സമനിലയില്‍ പിരിഞ്ഞു. അത്‍ലറ്റികോ മാഡ്രിഡിനെ ബൊറൂസിയ ഡോട്ട്മുണ്ടും തോല്‍പ്പിച്ചു.

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്കും ലിവര്‍പൂളിനും ജയം

ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സലോണക്കും ലിവര്‍പൂളിനും ജയം. ബാഴ്സ ഇന്റര്‍മിലാനെയും ലിവര്‍പൂള്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെയുമാണ് തോല്‍പ്പിച്ചത്. അതേസയമം പിഎസ്ജി-നാപ്പോളി മത്സരം സമനിലയില്‍ പിരിഞ്ഞു. അത്‍ലറ്റികോ മാഡ്രിഡിനെ ബൊറൂസിയ ഡോട്ട്മുണ്ടും തോല്‍പ്പിച്ചു.

മെസിയില്ലാതെ ഇറങ്ങിയ ബാഴ്സലോണക്ക് കരുത്തരായ ഇന്റര്‍മിലാനെ സ്വന്തം മൈതാനമായ ക്യാംപ് നൌവില്‍ തകര്‍ക്കാനായി. 32, 83 മിനിറ്റുകളില്‍ റാഫേല്‍ അല്‍ക്കാന്‍ട്രയും ജോര്‍ഡി ആല്‍ബയുമാണ് കറ്റാലന്‍ പടയ്ക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്ന് മത്സരവും ജയിച്ച് ബാഴ്സ മുന്നിലെത്തി.

ത്രിമൂര്‍ത്തികളുടെ കരുത്തിലാണ് ലിവര്‍പൂള്‍ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ തകര്‍ത്തത്. മുഹമ്മദ് സലാ ഡബിള്‍ നേടിയപ്പോള്‍ സാഡിയോ മാനയും റോബര്‍ട്ടോ ഫിര്‍മിനോയും ഓരോ ഗോള്‍ വീതവും നേടി. അതേസമയം പിഎസ്ജി-നാപ്പോളി മത്സരം രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍‍ പിരിഞ്ഞു. മറ്റൊരു മത്സരത്തില്‍ അത്‍ലറ്റികോ മാഡ്രിഡിനെ ബൊറൂസിയ ഡോട്ട്മുണ്ട് മറുപടിയില്ലാത്ത നാല് ഗോളിന് തകര്‍ത്തു. ടോട്ടനത്തെ പിഎസ്‍വി ഇന്തോവന്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു.