LiveTV

Live

Sports

ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പൂനിയക്ക് വെള്ളി

ഫൈനലില്‍ ജപ്പാന്റെ തകുത്തോ ഒട്ടോഗുറെയാണ് 16-9ന് പൂനിയയെ തോല്‍പ്പിച്ചത്. 

 ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പൂനിയക്ക് വെള്ളി

ഹംഗറിയില്‍ നടക്കുന്ന ലോകഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ‍65 കിലോ ഫ്രീസ്റ്റൈലില്‍ ഇന്ത്യന്‍ താരം ബജ്റംഗ് പൂനിയക്ക് വെള്ളി. ഫൈനലില്‍ ജപ്പാന്റെ തകുത്തോ ഒട്ടോഗുറെയാണ് 16-9ന് പൂനിയയെ തോല്‍പ്പിച്ചത്. ക്യൂബയുടെ അലസാന്‍ഡ്രോ വാല്‍ഡസ് തോബിയറെ 4-3 തോല്‍പ്പിച്ചാണ് ബജ്റങ് സെമിയില്‍ കടന്നത്. 2013 ല്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ ബജ്റംഗ് വെങ്കലം നേടിയിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി. 2010 ല്‍ സുശീല്‍ കുമാര്‍ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയിരുന്നു.