LiveTV

Live

Sports

യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യക്ക് അഞ്ചാം വെള്ളി

ഫൈനലില്‍ അമേരിക്കയുടെ എമിലി ഷില്‍സണോട് പരാജയപ്പെട്ടാണ് സിമ്രാന്‍ വെള്ളിയിലൊതുങ്ങിയത്.

യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യക്ക് അഞ്ചാം വെള്ളി

യൂത്ത് ഒളിമ്പിക്സിലെ സ്ത്രീകളുടെ 43 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സിമ്രാന് വെള്ളി. ഫൈനലില്‍ അമേരിക്കയുടെ എമിലി ഷില്‍സണോട് പരാജയപ്പെട്ടാണ് സിമ്രാന്‍ വെള്ളിയിലൊതുങ്ങിയത്.

സ്കോര്‍ ഇന്ത്യ 6 - 11 അമേരിക്ക. ആദ്യ പകുതിയില്‍ തന്നെ 2 - 9 എന്ന സ്കോറിലൂടെ ലീഡ് നേടി മത്സരത്തില്‍ എമിലി ആധിപത്യമുറപ്പിച്ചിരുന്നു. രണ്ടാം പകുതിയില്‍ അമേരിക്ക നേടിയ നാല് പോയിന്‍റുകള്‍ക്കെതിരെ ആറ് പോയിന്‍റുകള്‍ നേടി സിമ്രാന്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അത് വൈകിപ്പോയി.

2018 കാഡറ്റ് ലോക ചാമ്പ്യന്‍ഷിപ്പിലും എമിലി ഷിന്‍സണ്‍ തന്നെയായിരുന്നു വിജയി. സിമ്രാന്‍റെ നേട്ടത്തോടെ യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യക്ക് അഞ്ച് വെള്ളി മെഡലുകള്‍ നേടി. മൂന്ന് സ്വര്‍ണ്ണ മെഡലുകളും ഇന്ത്യ നേടിക്കഴിഞ്ഞു.