LiveTV

Live

Sports

യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഷൂട്ടിങ്ങില്‍ ആദ്യ സ്വര്‍ണ്ണ നേട്ടം

ഇത് ടൂര്‍ണ്ണമെന്‍റിലെ ഇന്ത്യയുടെ അഞ്ചാമത്തെ മെഡല്‍ നേട്ടമാണ്.

യൂത്ത് ഒളിമ്പിക്സില്‍ ഇന്ത്യക്ക് ഷൂട്ടിങ്ങില്‍ ആദ്യ സ്വര്‍ണ്ണ നേട്ടം

യൂത്ത് ഒളിമ്പിക്സിന്‍റെ മൂന്നാം ദിവസം ഇന്ത്യക്ക് വീണ്ടും സ്വര്‍ണ്ണ നേട്ടം. 10മീറ്റര്‍ എയര്‍ ലിഫ്റ്റിങ്ങില്‍ മനു ബക്കറാണ് യൂത്ത് ഒളിമ്പിക് ചരിത്രത്തിലെ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. രണ്ടാമതെത്തിയ റഷ്യയുടെ ഇയാന എനീന നേടിയ 235.9 എന്നതിനെതിരെ 236.5 പോയിന്‍റുകള്‍ കരസ്ഥമാക്കിയാണ് മനു ബക്കര്‍ സ്വര്‍ണ്ണ കുതിപ്പ് നടത്തിയത്.

മൂന്ന് ദിവസത്തില്‍ ഷൂട്ടിങ്ങിലെ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണ് മനു നേടിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഷാഹു മാനെയും മെഹുലി ഘോഷും ഇന്ത്യക്കായി വെള്ളി നേടിയിരുന്നു. ഇത് ടൂര്‍ണ്ണമെന്‍റിലെ ഇന്ത്യയുടെ അഞ്ചാമത്തെ മെഡല്‍ നേട്ടമാണ്.