LiveTV

Live

Sports

ടോക്യോ ഒളിമ്പിക്സില്‍ വമ്പന്‍മാരുമായി മല്ലിടാന്‍ 51 പേരടങ്ങുന്ന ഒരു അഭയാര്‍ഥി ടീമും

ബ്യൂണസ് അയേഴ്സില്‍ ചേര്‍ന്ന നൂറ്റി മുപ്പത്തിമൂന്നാം െഎ.ഒ.സി മീറ്റിങ്ങിലാണ് തീരുമാനം

ടോക്യോ ഒളിമ്പിക്സില്‍ വമ്പന്‍മാരുമായി മല്ലിടാന്‍ 51 പേരടങ്ങുന്ന ഒരു അഭയാര്‍ഥി ടീമും

2020 ടോക്യോ ഒളിമ്പിക്സില്‍ ഒരു അഭയാര്‍ഥി ടീം രൂപീകരിക്കാന്‍ ഇന്‍റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റിയുടെ തീരുമാനം. റയോ ഒളിമ്പിക്സില്‍ 10 അഭ്യാര്‍ത്ഥികളെ മത്സരിപ്പിച്ചതിന് ഒരു തുടര്‍ച്ചയായാണ് ടോക്യോയിലും ഒരു അഭയാര്‍ഥി ടീമിന് രൂപം നല്‍കാന്‍ കമ്മറ്റിയെ പ്രേരിപ്പിച്ചത്. ബ്യൂണസ് അയേഴ്സില്‍ ചേര്‍ന്ന നൂറ്റി മുപ്പത്തിമൂന്നാം എെ.ഒ.സി മീറ്റിങ്ങിലാണ് തീരുമാനം.

അഭയാര്‍ഥി സാഹചര്യങ്ങളില്‍ ജീവിക്കുന്ന 51 കായിക താരങ്ങളെ എെ.ഒ.സി കണ്ടുപിടിച്ചതായി ഡെപ്യൂട്ടി ജനറല്‍ ഡയറക്ടര്‍ പെറേ മിറോ അറിയിച്ചു. കണ്ട് പിടിച്ച 51 പേരില്‍ റയോയില്‍ പങ്കെടുത്ത 10 പേരും ഉള്‍പ്പെട്ടിട്ടുള്ളതായി അദ്ധേഹം അറിയിച്ചു. റയോയില്‍ 800 മീറ്റര്‍ ഓട്ടത്തില്‍ ഹൃദയം കീഴടക്കിയ വൈച്ച് പുര്‍ ബെയില്‍ എന്ന സൌത്ത് സുഡാനില്‍ നിന്നുള്ള അഭയാര്‍ഥിയെപ്പോലെ പുതിയ മായാജാലങ്ങള്‍ ടോക്യോയിലും സംഭവിക്കുമെന്നാണ് കമ്മറ്റിയുടെ പ്രതീക്ഷ. 2016ല്‍ മത്സരിക്കുക മാത്രമാണ് ചെയ്തതെങ്കില്‍ ഇത്തവണ അവര്‍ മെഡല്‍ നേടുക തന്നെ ചെയ്യുമെന്ന ശുഭാപ്തി വിശ്വാസം കമ്മറ്റി പങ്ക് വച്ചു. വലിയ കായികതാരങ്ങളുടെ കൂടെ മത്സരിക്കുക എന്നത് വലിയൊരു പരീക്ഷണമാണെങ്കിലും എന്തെങ്കിലും അതിനായി ചെയ്യുമെന്നും കമ്മറ്റി പറഞ്ഞു.

സിറിയയില്‍ നിന്നുമുള്ള രണ്ട് നീന്തല്‍ താരങ്ങള്‍, കോങ്കോയില്‍ നിന്നുമുള്ള രണ്ട് പേരടങ്ങുന്ന ജൂഡോ ടീം, എത്തിയോപ്പിയയില്‍ നിന്നുള്ള ഒരു മാരത്തോണ്‍ താരം, നാല് സൌത്ത് സുഡാന്‍ താരങ്ങള്‍ എന്നിങ്ങനെ പത്ത് പേരടങ്ങുന്ന അഭയാര്‍ഥികളുടെ ടീമായിരുന്നു റിയോയില്‍ കളത്തിലിറങ്ങിയത്. ഒളിമ്പിക് സോളിഡാരിറ്റി പ്രോഗ്രാമിന്‍റെ പങ്കാളിത്തത്തോടെയാണ് ഏഴ് മത്സര ഇനങ്ങളിലായി 51 അഭയാര്‍ഥി താരങ്ങള്‍ ഒളിമ്പിക് മത്സരങ്ങള്‍ക്കായി തയാറെടുക്കുന്നത്