LiveTV

Live

Sports

ദേശീയ സീനിയര്‍ അത്‍ലറ്റിക്സില്‍ മലയാളിക്ക് ലോങ്ജംപില്‍ റെക്കോഡോടെ സ്വര്‍ണ്ണം

ടി.സി. യോഹന്നാനു ശേഷം ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീശങ്കര്‍

ദേശീയ സീനിയര്‍ അത്‍ലറ്റിക്സില്‍ മലയാളിക്ക് ലോങ്ജംപില്‍ റെക്കോഡോടെ സ്വര്‍ണ്ണം

ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സിലെ ലോങ് ജമ്പില്‍ മലയാളിയായ എം.ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡോടെ സ്വര്‍ണം. അഞ്ചാം ശ്രമത്തില്‍ 8.20 മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കര്‍ റെക്കോര്‍ഡിട്ടത്. അങ്കിത് ശര്‍മയുടെ റെക്കോര്‍ഡാണ് ശ്രീശങ്കര്‍ മറികടന്നത്. കരിയറില്‍ ആദ്യമായാണ് ശ്രീശങ്കര്‍ എട്ടുമീറ്റര്‍ ചാടുന്നത്. മീറ്റിലെ കേരളത്തിന്‌റെ ആദ്യ സ്വര്‍ണം കൂടിയാണ് ശ്രീശങ്കറിന്‍റേത്.

ടി.സി. യോഹന്നാനു ശേഷം ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന രണ്ടാമത്തെ മലയാളിയാണ് ശ്രീശങ്കര്‍. മുന്‍ കായിക താരങ്ങളായ മുരളിയുടേയും കെ.എസ്.ബിജിമോളുടേയും മകനാണ് ശ്രീശങ്കര്‍.

2014 സ്‌റ്റേറ്റ് ഇന്‌റര്‍ ക്ലബ് അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലും സൗത്ത്‌സോണ്‍ മീറ്റിലും ദേശീയ ജൂനിയര്‍ മീറ്റിലും ശ്രീശങ്കര്‍ സ്വര്‍ണം നേടിയിരുന്നു. 2015 സ്‌റ്റേറ്റ് യൂത്ത അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.