LiveTV

Live

Sports

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് ചരിത്ര നേട്ടം

15 സ്വര്‍ണവും 24 വെള്ളിയും 29 വെങ്കലവുമടക്കം 68 മെഡലുകളാണ് ഇത്തവണ ഇന്ത്യ നേടിയത്

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യക്ക് ചരിത്ര നേട്ടം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും വലിയ മെഡല്‍ നേട്ടം. 15 സ്വര്‍ണവും 24 വെള്ളിയും 29 വെങ്കലവുമടക്കം 68 മെഡലുകളാണ് ഇത്തവണ ഇന്ത്യ നേടിയത്. 65 മെഡലുകള്‍ നേടിയ 2010 ഗെയിംസിലെ നേട്ടമാണ് മറികടന്നത്. ബോക്സിങ്ങ് 49 ലൈറ്റ് ഫ്ലൈ വിഭാഗത്തില്‍ അമിത് കുമാര്‍ സ്വര്‍ണംനേടി.

പുരുഷന്‍മാരുടെ ബ്രിഡ്ജ് ഇനത്തില്‍ പ്രണബ് ബര്‍ദന്‍- ഷിബ്നാഥ് സര്‍ക്കാര്‍ സഖ്യം സ്വര്‍ണം നേടി. സ്ക്വാഷ് വനിതാ ടീം ഫൈനലില്‍ ഹോങ്കോങിനോട് തോറ്റതോടെ ഇന്ത്യ വെള്ളിയിലൊതുങ്ങി. പുരുഷന്മാരുടെ ഹോക്കിയിൽ പാക്കിസ്ഥാനെ പരാചയപ്പെടുത്തി ഇന്ത്യ വെങ്കലം സ്വന്തമാക്കി. മെഡൽ പട്ടികയിൽ ഇന്ത്യ എട്ടാം സ്ഥാനത്താണ്.