LiveTV

Live

Sports

ആന്‍ഡി മറെ യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പുറത്ത്

സ്പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡോസ്കോയാണ് മറെയെ അട്ടിമറിച്ചത്. 

ആന്‍ഡി മറെ യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പുറത്ത്

മുന്‍ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മറെ യു.എസ് ഓപ്പണ്‍ ടെന്നീസില്‍ നിന്നും പുറത്ത്. സ്പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡോസ്കോയാണ് മറെയെ അട്ടിമറിച്ചത്. സ്റ്റാന്‍ വാവറിങ്ക, ജുവാന്‍ മാര്‍ട്ടിന്‍ ഡെല‍്പോട്രോ, വീനസ് വില്യംസ് എന്നിവര്‍ വിജയം കണ്ടു.

ഫോമിലല്ലാത്ത ആന്‍ഡി മറെക്ക് ഈ വര്‍ഷത്തെ പ്രതീക്ഷകളെല്ലാം അവസാനിച്ചു. ആദ്യ സെറ്റ് വെര്‍ഡാസ്കോ നേടിയെങ്കിലും രണ്ടാം സെറ്റ് മറെ നേടി. എന്നാല്‍ മൂന്നും നാലും സെറ്റ് 6-4 ന് സ്വന്തമാക്കി വെര്‍ഡാസ്കോ മറെയെ യാത്രയാക്കി. അമേരിക്കയുടെ ഡെനിസ് കുദ്‍ലയെ 6-3, 6-1, 7-6 എന്ന സ്കോറിന് തോല്പിച്ചാണ് മുന്‍ ചാമ്പ്യന്‍ കൂടിയായ അര്‍ജന്റീനയുടെ ജുവാന്‍ മാര്‍ട്ടിന്‍ ഡെല്‍പോട്രോ മൂന്നാം റൌണ്ടിലെത്തിയത്.

ഫ്രഞ്ച് താരത്തിന്റെ വെല്ലുവിളി അതിജീവിച്ചാണ് സ്വിറ്റ്സര്‍ലാന്‍ഡിന്റെ സ്റ്റാന്‍ വാവറിങ്ക മൂന്നാം റൌണ്ട് പ്രവേശനം. സ്കോര്‍ 7-6, 4-6, 6-3, 7-5. ഇറ്റലിയുടെ കാമലി ജ്യോര്‍ജിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് വീനസ് തോല്‍പ്പിച്ചത്. സ്കോര്‍ 6-4, 7-5.