LiveTV

Live

Sports

ഏഷ്യന്‍ ഗെയിംസ്: മുഹമ്മദ് അനസും ആരോഗ്യ രാജീവും സെമിയില്‍

ഏഷ്യന്‍ ഗെയിംസ്: മുഹമ്മദ് അനസും ആരോഗ്യ രാജീവും സെമിയില്‍

മലയാളി താരം മുഹമ്മദ് അനസും ആരോഗ്യ രാജീവും ഏഷ്യന്‍ ഗെയിംസ് 400 മീറ്റര്‍ സെമി ഫൈനലില്‍ കടന്നു. ആദ്യ ഹീറ്റില്‍ ഒന്നാമതായാണ് അനസ് ഫിനിഷ് ചെയ്തത്. ഹീറ്റ് നാലിലാണ് ആരോഗ്യ രാജീവ് ഫിനിഷ് ചെയ്തത്. വനിതകളില്‍ ഹിമാ ദാസ് ഇന്നിറങ്ങും.

ബാഡ്മിന്റണില്‍ സൈന നെഹ്‍വാൾ ക്വാര്‍ട്ടറില്‍ കടന്നു. ഇന്തൊനേഷ്യന്‍ താരം ഫിട്രിയാനിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സൈന തോല്‍പ്പിച്ചത്. അമ്പെയ്ത്തില്‍ വനിതാ ടീം മംഗോളിയയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറില്‍ കടന്നു. സ്ക്വാഷില്‍ മെഡലുറപ്പിച്ച ദീപിക പള്ളിക്കലും ജോഷ്ന ചിന്നപ്പയും ഇന്നിറങ്ങും.