LiveTV

Live

Sports

ട്രാക്കില്‍ നിന്നും ഫുട്ബോള്‍ മൈതാനത്തേക്ക് ചുവട് മാറ്റി ബോള്‍ട്ട്; സെന്‍ഡ്രല്‍ കോസ്റ്റ് മാരിനേഴ്സിനായി പന്ത് തട്ടും

ആഫ്രിക്കയിലും യൂറോപ്പിലും പല ക്ലബ്ബുകള്‍ക്കായി പന്തുതട്ടാനായെങ്കിലും ആസ്ത്രേലിയയിലേക്ക് ആദ്യമായി കൂടു മാറുകയാണ് ബോള്‍ട്ട്

ട്രാക്കില്‍ നിന്നും ഫുട്ബോള്‍ മൈതാനത്തേക്ക് ചുവട് മാറ്റി ബോള്‍ട്ട്; സെന്‍ഡ്രല്‍ കോസ്റ്റ് മാരിനേഴ്സിനായി പന്ത് തട്ടും

ട്രാക്കില്‍ നിന്ന് ഫുട്ബോള്‍ മൈതാനത്തേക്ക് ചേക്കേറുന്ന തിരിക്കിലാണ് സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. ആഫ്രിക്കയിലും യൂറോപ്പിലും പല ക്ലബ്ബുകള്‍ക്കായി പന്തുതട്ടാനായെങ്കിലും ആസ്ത്രേലിയയിലേക്ക് ആദ്യമായി കൂടു മാറുകയാണ് ബോള്‍ട്ട്.

ജര്‍മനിയില്‍ ബൊറൂസിയ ഡോട്ട്മുണ്ടിനായും ദക്ഷിണാഫ്രിക്കയില്‍ സണ്‍ഡൌണ്‍സിനായും നോര്‍വെയില്‍ സ്ട്രോംസ്ഗോഡസ്റ്റിനായും പരിശീലന മത്സരത്തിനായി ഇറങ്ങിയ ബോള്‍ട്ട് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ ആസ്ത്രേലിയയില്‍ സെന്‍ഡ്രല്‍ കോസ്റ്റ് മാരിനേഴ്സിനായി പന്ത് തട്ടാനാകുന്നതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം.

ഇനി എ ലീഗില്‍ സജീവമാകുകയാണ് ബോള്‍ട്ടിന്റെ ലക്ഷ്യം. ഓസിസ് ക്ലബ്ബിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബോള്‍ട്ട് പറഞ്ഞു. ബോള്‍ട്ടിനെ സ്വാഗതം ചെയ്ത ക്ലബ്ബ് അദ്ദേഹത്തിന്റെ സാന്നിധ്യം ടീമിന് വലിയ മുതല്‍കൂട്ടാകുമെന്നും വ്യക്തമാക്കി. അനിശ്ചിതകാലത്തേക്കാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്. ഇതിലൂടെ ഫുട്ബോളില്‍ പതുക്കെ തന്റെതായ സ്ഥാനം നേടാനാകുമെന്നാണ് ബോള്‍ട്ടിന്റെ പ്രതീക്ഷ.