LiveTV

Live

Sports

2020 ഒളിമ്പിക്സില്‍ ഡേ ലൈറ്റ് സേവിങ് ടൈം കൊണ്ടു വരുന്ന കാര്യം ആലോചിക്കണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി

ഇത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ ആരായാനും ഉചിതമായ തീരുമാനം എടുക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

2020 ഒളിമ്പിക്സില്‍ ഡേ ലൈറ്റ് സേവിങ് ടൈം കൊണ്ടു വരുന്ന കാര്യം ആലോചിക്കണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി

2020 ഒളിമ്പിക്സില്‍ ഡേ ലൈറ്റ് സേവിങ് ടൈം കൊണ്ടു വരുന്ന കാര്യം ആലോചിക്കണമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ. ഇത് സംബന്ധിച്ച് അഭിപ്രായങ്ങള്‍ ആരായാനും ഉചിതമായ തീരുമാനം എടുക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പകല്‍ സമയത്തെ സൂര്യപ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്നതിനായി യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിച്ചു വരുന്ന രീതിയാണ് ഡേ ലൈറ്റ് സേവിങ് ടൈം. ഇതിനായി ക്ലോക്കുകള്‍ ക്രമീകരിച്ച് വയ്ക്കുകയും ഇതുവഴി രാവിലെയും വൈകിട്ടും ഉള്ള സൂര്യപ്രകാശം ഉപയോഗപ്രദമാക്കാനും സാധിക്കും. ഒളിമ്പിക് വേളയില്‍ ഇക്കാര്യം പരിഗണിക്കുന്നത് മത്സരങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ജപ്പാന്‍ ഒളിമ്പിക് സംഘാടക സമിതി അധ്യക്ഷന്‍ യൊഷീരോ മോരിയ പ്രധാനമന്ത്രിയെ അറിയിച്ചത്. ഈ നിര്‍ദ്ദേശം സ്വീകരിച്ച പ്രധാനമന്ത്രി ഷിന്‍സോ ആബെ വിഗദ്ധ നിര്‍ദേശവും അഭിപ്രായവും ആരാഞ്ഞിരിക്കുകകയാണ്.

സമയം ഒന്നോ രണ്ടോ മണിക്കൂര്‍ പിറകിലേക്ക് മാറ്റിയാല്‍ ഗുണം ചെയ്യുമെന്നും മോരിയോ വ്യക്തമാക്കി. എന്നാല്‍ ഈ ഒരു നിര്‍ദ്ദേശത്തോട് വിയോജിപ്പും ഉയര്‍ന്നിട്ടുണ്ട്. സുരക്ഷക്കും വലിയ പ്രാധാന്യമാണ് ജപ്പാന്‍ നല്‍കുന്നത്. പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകളില്‍ ഐസി ചിപ്പുകള്‍ ഘടിപ്പിച്ച് ആളുകളെ തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇതാദ്യമായാണ് ഇത്രയും വലിയ സംവിധാനം ഒരു ഒളിമ്പിക്സില്‍ ഒരുക്കുന്നത്. 40 മത്സരവേദികളിലും പ്രവേശിക്കുന്നവരെ പ്രത്യേകം തിരിച്ചറിയാന്‍ സാധിക്കും. ചാമ്പ്യന്‍ഷിപ്പിന് മുന്‍പ് അത്‍ലറ്റുകളും ഒഫീഷ്യലുകളും അവരുടെ വിശദ വിവരങ്ങളും ഫോട്ടോയും കൈമാറുകയും വേണം.