LiveTV

Live

Sports

ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്നു മുതല്‍

ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം മൂന്നരക്കാണ് മത്സരം ആരംഭിക്കുക. സ്പിന്നിനെ തുണക്കുന്ന പിച്ചായതിനാല്‍ ഇരു സംഘവും ടീമില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.

 ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് ഇന്നു മുതല്‍

ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇന്ന് തുടക്കം. ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ സമയം മൂന്നരക്കാണ് മത്സരം ആരംഭിക്കുക. സ്പിന്നിനെ തുണക്കുന്ന പിച്ചായതിനാല്‍ ഇരു സംഘവും ടീമില്‍ മാറ്റങ്ങള്‍ വരുത്തിയേക്കും.

ആദ്യ ടെസ്റ്റില്‍ നേരിയ മാര്‍ജിനില്‍ തോറ്റതിന്റെ കടം വീട്ടാനൊരുങ്ങുകയാണ് ഇന്ത്യ. ഇംഗ്ലണ്ടാകട്ടെ പരമ്പരയിലെ ലീഡുയര്‍ത്താനും. ആദ്യ ടെസ്റ്റില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നിനെയും കൂടി തുണക്കുന്ന വിക്കറ്റാകും ലോര്‍ഡ്‌സില്‍ ഒരുക്കുക. ഇരുടീമുകളിലും മാറ്റങ്ങളുണ്ടാകും. ഇന്ത്യന്‍ നിരയില്‍ ഉമേഷ് യാദവിന് പകരം കുല്‍ദീപ് യാദവോ രവീന്ദ്ര ജഡേജയോ ഇടം പിടിക്കും. ഒരു ബാറ്റ്‌സ്മാനെ കൂടി ഉള്‍പ്പെടുത്താനാണ് തീരുമാനമെങ്കില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പുറത്തിരിക്കേണ്ടി വരും. ഫോമില്ലാത്ത ശിഖര്‍ ധവാന് പകരം ചേതേശ്വര്‍ പൂജാര ടീമിലെത്താനും സാധ്യതയുണ്ട്.

ഇംഗ്ലണ്ട് നിരയില്‍ മധ്യനിര ബാറ്റ്‌സ്മാന്‍ ഒലീ പോപ് അരങ്ങേറുമെന്ന് ഉറപ്പായിട്ടുണ്ട്. ബെന്‍ സ്‌റ്റോക്‌സിന് പകരമെത്തിയ ക്രിസ് വോക്‌സോ സ്പിന്നര്‍ മോയിന്‍ അലിയെ ടീമിലിടം പിടിച്ചേക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് 31 റണ്‍സിനാണ് ഇംഗ്ലണ്ട് ജയിച്ചത്.