LiveTV

Live

Sports

അമേരിക്കന്‍ ഇതിഹാസ നീന്തല്‍ താരത്തിന് 14 മാസം വിലക്ക്

മൈക്കല്‍ ഫെല്‍പ്സ് കഴിഞ്ഞാല്‍ നീന്തലില്‍ എക്കാലത്തെയും മികച്ച താരമായ റയാന്‍ ലോക്റ്റേക്ക് വിനയായത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ്. ചിത്രം പിന്നീട് നീക്കം ചെയ്തെങ്കിലും...

അമേരിക്കന്‍ ഇതിഹാസ നീന്തല്‍ താരത്തിന് 14 മാസം വിലക്ക്

അമേരിക്കന്‍ നീന്തല്‍ താരം റയാന്‍ ലോക്റ്റേക്ക് 14 മാസം വിലക്ക്. ചികിത്സക്ക് വേണ്ടിയല്ലാതെ നിരോധിത മരുന്ന് ഉപയോഗിച്ചതിനാണ് യു.എസ് ഉത്തേജക വിരുദ്ധ ഏജന്‍സി വിലക്കേര്‍പ്പെടുത്തിയത്. ഒളിമ്പിക്സില്‍ 12 മെഡലുകള്‍ നേടിയിട്ടുള്ള ലോക്റ്റേ നീന്തലിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ്.

മൈക്കല്‍ ഫെല്‍പ്സ് കഴിഞ്ഞാല്‍ നീന്തലില്‍ എക്കാലത്തെയും മികച്ച താരമായ റയാന്‍ ലോക്റ്റേക്ക് വിനയായത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ്. മരുന്ന് ഉപയോഗിക്കുന്ന ചിത്രം പിന്നീട് നീക്കം ചെയ്തെങ്കിലും യു.എസ് ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ അന്വേഷണത്തിനൊടുവില്‍ വിലക്കേര്‍പ്പെടുത്തുകയായിരുന്നു. 33 കാരനായ ലോക്റ്റേക്ക് 2019 ജൂണ്‍ വരെ മത്സരിക്കാന്‍ കഴിയില്ല. അടുത്ത വര്‍ഷത്തെ ലോക നീന്തല്‍ ചാമ്പ്യന്‍ഷിപ്പടക്കം ഈ കാലയളവില്‍ നഷ്ടമാകും.

എന്നാല്‍ 2020 ലെ ടോക്യോ ഒളിമ്പിക്സിന് മത്സരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ലോക്റ്റേ. ബി കോംപ്ലക്സ് വൈറ്റമിനാണ് കുത്തിവെച്ചതെന്നാണ് ലോക്റ്റേ വിശദീകരിക്കുന്നത്. നാല് ഒളിമ്പിക്സുകളില്‍ നിന്നായി ആറ് സ്വര്‍ണമടക്കം 12 മെഡലുകളാണ് അമേരിക്കന്‍ താരം നേടിയിട്ടുള്ളത്. കഴിഞ്ഞ ഒളിമ്പിക്സില്‍ ഫ്രീ സ്റ്റൈല്‍ റിലേയില്‍ ലോക്റ്റേ സ്വര്‍ണം നേടിയിരുന്നു.