LiveTV

Live

Sports

സെറീന വില്യംസ് വിംബിള്‍ഡന്‍ ഫൈനലില്‍

സെമിയില്‍ ജര്‍മനിയുടെ ജൂലിയ ഗോര്‍ജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സെറീനയുടെ ഫൈനല്‍ പ്രവേശം

 സെറീന വില്യംസ് വിംബിള്‍ഡന്‍ ഫൈനലില്‍

സെറീന വില്യംസ് വിംബിള്‍ഡന്‍ ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍ ജര്‍മനിയുടെ ജൂലിയ ഗോര്‍ജിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സെറീനയുടെ ഫൈനല്‍ പ്രവേശം. സ്കോര്‍ 6-2,6-4.

ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ആഞ്ജലിക് കെര്‍ബറാണ് സെറീനയുടെ എതിരാളി. ഏഴു തവണ വിംബിള്‍ഡണ്‍ കിരീടം നേടിയ സെറീന ഇരുപത്തിനാലാം തവണയാണ് ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്. അമ്മയായ ശേഷമുള്ള സെറീനയുടെ ആദ്യ ഗ്രാന്‍സ്ലാം ഫൈല്‍ കൂടിയാണിത്.