LiveTV

Live

Sports

കരുത്തോടെ റഷ്യ, മികവ് കാട്ടാനൊരുങ്ങി ക്രൊയേഷ്യ

രണ്ട് ടീമിന്റെയും ക്വാര്‍ട്ടര്‍ പ്രവേശം പെനാല്‍റ്റി ഷൂട്ടൌട്ടിലെ വിജയത്തിലൂടെയായിരുന്നു

കരുത്തോടെ റഷ്യ, മികവ് കാട്ടാനൊരുങ്ങി ക്രൊയേഷ്യ

ക്വാര്‍ട്ടറില്‍ ഇന്ന് രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരായ റഷ്യക്ക് ക്രൊയേഷ്യയാണ് എതിരാളി. രാത്രി 11.30 ന് സോച്ചിയിലെ ഫിഷ്റ്റ് ഒളിംപിക് സ്റ്റേഡിയത്തിലാണ് മത്സരം.

രണ്ട് ടീമിന്റെയും ക്വാര്‍ട്ടര്‍ പ്രവേശം പെനാല്‍റ്റി ഷൂട്ടൌട്ടിലെ വിജയത്തിലൂടെയായിരുന്നു. റഷ്യ സ്പെയിനെ അട്ടിമറിച്ചപ്പോള്‍ ഡെന്മാര്‍ക്കിനെ അവസാന നിമിഷം കെട്ടുകെട്ടിച്ചായിരുന്നു ക്രൊയേഷ്യയുടെ മുന്നേറ്റം. ഡാനിയല്‍ സുബാസിച്ച് , അകിന്‍ഫീവ് എന്നീ ഗോള്‍ കീപ്പര്‍മാരായിരുന്നു ഇരുടീമിന്റെയും വിജയശില്പികള്‍. ഇന്ന് നേര്‍ക്കുനേര്‍ വരുമ്പോള്‍ അല്‍പം മേധാവിത്വം ക്രൊയേഷ്യക്ക് അവകാശപ്പെടാം. അര്‍ജന്റീന ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡി ചാമ്പ്യന്മാരായിരുന്നു അവര്‍. റാകിടിച്ച്, മോഡ്രിച്ച്, മാന്‍സുകിച്ച്, പെരിസിച്ച് തുടങ്ങിയ താരങ്ങള്‍ അണിനിരക്കുന്ന ടീം ആക്രമണം, മധ്യനിര, പ്രതിരോധം എന്നീ നിലയില്‍ സന്തുലിതമാണ്.

മറുവശത്ത് എല്ലാവരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച് അവസാന എട്ടിലെത്തിയ റഷ്യ ഈ ലോകകപ്പിലെ തന്നെ പ്രിയ ടീമാണ്. ആതിഥേയരായത് കൊണ്ട് തന്നെ കാണികളുടെ വലിയ പിന്തുണ അവര്‍ക്കുണ്ട്. ചെറിഷേവ്, ആര്‍ടെം ഡിസ്യൂബ എന്നീ താരങ്ങളുടെ ഫോം റഷ്യക്കും പ്രതീക്ഷ നല്‍കുന്നു. ഇരുതാരങ്ങളും 3 ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. മികച്ച പ്രതിരോധം ടീമിന് അവകാശപ്പെടാനുണ്ട്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ എതിര്‍ടീമുകളില്‍ കൂടുതല്‍ ഗോളുകളെത്തിക്കാനും അവര്‍ക്കായതിനാല്‍ ആക്രമണത്തെയും ക്രൊയേഷ്യക്ക് ഭയക്കേണ്ടിവരും.