LiveTV

Live

Sports

സ്വിറ്റ്സര്‍ലാന്‍ഡ് - സ്വീഡന്‍ പോരാട്ടം ഇന്ന് 

ഒരു ജയവും രണ്ട് സമനിലയുമായി സമ്മിശ്ര പ്രകടനവുമായാണ് സ്വിറ്റ്സര്‍ലാന്‍ഡിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മെക്സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസമുണ്ട് സ്വീഡന്

സ്വിറ്റ്സര്‍ലാന്‍ഡ് - സ്വീഡന്‍ പോരാട്ടം ഇന്ന് 

ലോകകപ്പ് പ്രീ ക്വാര്‍ട്ടറിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‍സര്‍ലാന്‍ഡ് സ്വീഡനെ നേരിടും. സെയിന്റ് പീറ്റേഴ്സ് ബര്‍ഗ് സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് പോരാട്ടം.

കരുത്തരായ ബ്രസീലിനെ സമനിലയില്‍ തളച്ചു കൊണ്ടുള്ള മികച്ച തുടക്കം. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ദുര്‍ബലരായ കോസ്റ്റാറിക്കയോട് സമനില. ഒരു ജയവും രണ്ട് സമനിലയുമായി സമ്മിശ്ര പ്രകടനവുമായാണ് സ്വിറ്റ്സര്‍ലാന്‍ഡിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രവേശനം. മധ്യനിരയിലാണ് ടീമിന്റെ കരുത്ത്. ഷാക്കയും ഷക്കീരിയും അടങ്ങുന്ന താരങ്ങള്‍ ഫോമിലേക്കുയര്‍ന്നാല്‍ സ്വിസിനെ തളക്കുക സ്വീഡന് എളുപ്പമാകില്ല. എന്നാല്‍ പ്രതിരോധ നിരയിലെ പ്രധാന താരങ്ങളായ ഫാബിയാന്‍ സ്കാറും നായകന്‍ സ്റ്റീഫന്‍ ലിച്ച് സ്റ്റെയിനറും വിലക്ക് കാരണം കളിക്കാത്തത് ടീമിന് തിരിച്ചടിയാണ്.

ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മെക്സിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസമുണ്ട് സ്വീഡന്. 1994ന് ശേഷം നോക്കൌട്ടിനപ്പുറം കടന്നിട്ടില്ല സ്വീഡന്‍. മികച്ച സ്ട്രൈക്കര്‍ ഇല്ലാത്തതിന്റെ ദൌര്‍ബല്യമുണ്ട് അവര്‍ക്ക്. സസ്പെന്‍ഷനിലായ മധ്യനിരതാരം സെബാസ്റ്റ്യന്‍ ലാര്‍സണ്‍ ഇല്ലാതെയാകും സ്വീഡന്‍ ഇറങ്ങുക.