LiveTV

Live

Sports

അനായാസ ജയം നേടി ബ്രസീല്‍; പൌളീഞ്ഞോയാണ് താരം 

കുട്ടീഞ്ഞോ മെനഞ്ഞെടുത്ത കളിയഴകിനെ ഒറ്റ സ്പര്‍ശത്തില്‍ പൌളീഞ്ഞോ മനോഹരമാക്കി.

അനായാസ ജയം നേടി ബ്രസീല്‍; പൌളീഞ്ഞോയാണ് താരം 

ബ്രസീലിനായി ആദ്യ ഗോള്‍ നേടുകയും മികച്ച കളി പുറത്തെടുക്കുകയും ചെയ്ത പൌളീഞ്ഞോ തന്നെയാണ് ബ്രസീല്‍ ‍- സെര്‍ബിയ മത്സരത്തിലെ താരം. ആദ്യ കളികളില്‍ ഫോം കണ്ടെത്താതിരുന്ന പൌളീഞ്ഞോ കൂടി ഫോമിലേക്കുയര്‍ന്നതോടെ വലിയ മുന്നേറ്റം നടത്താന്‍ ബ്രസീലിനായി.

മുപ്പത്തിയാറാം മിനിറ്റിലായിരുന്നു പൌളീഞ്ഞോയുടെ സുന്ദര ഗോള്‍. കുട്ടീഞ്ഞോ മെനഞ്ഞെടുത്ത കളിയഴകിനെ ഒറ്റ സ്പര്‍ശത്തില്‍ പൌളീഞ്ഞോ മനോഹരമാക്കി. ആദ്യ ഗോള്‍ ബ്രസീലിന് നല്‍കിയ ആശ്വാസവും ആത്മവിശ്വാസവും ചെറുതല്ല. അനായാസമുള്ള കളിയാണ് ഒരു ഗോളിന് മുന്നിലായതോടെ ബ്രസീല്‍ പുറത്തെടുത്തത്. ആദ്യ കളികളില്‍ പ്രതീക്ഷിച്ച പ്രകടനം കാഴ്ച വെക്കാതിരുന്ന പൌളീഞ്ഞോ മികച്ച മുന്നേറ്റങ്ങളുമായി സെര്‍ബിയക്കെതിരെ കളം നിറഞ്ഞു. അറുപത്തിയാറാം മിനിറ്റിലാണ് കോച്ച് ടിറ്റെ താരത്തെ പിന്‍വലിച്ചത്.

ഈ ലോകകപ്പില്‍ പൌളീഞ്ഞോ നേടുന്ന ആദ്യ ഗോളാണിത്. സ്വിറ്റ്സര്‍ലന്‍ഡിനെതിരെയും കോസ്റ്റാറിക്കക്കെതിരെയും മികച്ച പ്രകടനം കാഴ്ച വെക്കാതിരുന്ന പൌളീഞ്ഞോ കൂടി ഫോമിലേക്കുയര്‍ന്നതോടെ കരുത്ത് വര്‍ധിപ്പിച്ച് ബ്രസീല്‍ പ്രീ ക്വാര്‍ട്ടറിലേക്ക്.