LiveTV

Live

Sports

സെര്‍ബിയയ്ക്ക് ജയം

സെര്‍ബിയയ്ക്ക് ജയം
Summary
നായകന്‍ അലക്സാണ്ടര്‍ കൊളറോവിന്‍റെ മിന്നും ഫ്രീ കിക്ക് ഗോളിന്‍റെ ആധിപത്യത്തില്‍ സെര്‍ബിയ വിജയം പിടിച്ചടക്കുകയായിരുന്നു

ലോകകപ്പ്​ ഫുട്ബോളിലെ ഗ്രൂപ്പ് ഇ യിൽ കോസ്റ്റിക്കക്കെതിരെ സെർബിയയ്ക്ക് ജയം. നായകന്‍ അലക്സാണ്ടര്‍ കൊളറോവിന്‍റെ മിന്നും ഫ്രീ കിക്ക് ഗോളിന്‍റെ ആധിപത്യത്തില്‍ സെര്‍ബിയ വിജയം പിടിച്ചടക്കുകയായിരുന്നു. സ്കോര്‍: കോസ്റ്ററിക്ക 0- 1 സെര്‍ബിയ.

തുടക്കം മുതല്‍ ആക്രമണ ഫുട്ബോള്‍ പുറത്തെടുത്ത സെര്‍ബിയയെ കടുത്ത പ്രതിരോധത്തിലൂടെയാണ് കോസ്റ്ററിക്ക ആദ്യ പകുതി ചെറുത്തു നിന്നത്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ കോസ്റ്ററിക്കയുടെ പ്രതിരോധമതില്‍ സെര്‍ബിയന്‍ നായകന്‍ പൊളിച്ചടുക്കി. 56 ാം മിനിറ്റില്‍ സെര്‍ബിയയ്ക്ക് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക്, നായകന്‍ കൊളറോവ് മിന്നല്‍ വേഗത്തിലാണ് കോസ്റ്ററിക്കയുടെ വലയില്‍ നിക്ഷേപിച്ചത്. പന്ത് കൈവശം വെക്കുന്നതില്‍ ഇരുടീമുകളും മത്സരിച്ചെങ്കിലും സെര്‍ബിയയാണ് മിന്നലാക്രമണം നടത്തി കോസ്റ്ററിക്കയെ തുടരെ പരീക്ഷിച്ചത്. പ്രതിരോധത്തിലേക്ക് വലിഞ്ഞ് കളിച്ച കോസ്റ്ററിക്കയുടെ തന്ത്രവും ഗോള്‍മുഖത്ത് വല നെയ്തു ജാഗ്രതയോടെ നിന്ന കെയ്‍ലര്‍ നവാസിന്‍റെ കരുത്തുമാണ് പലവട്ടം ഗോളാകുമെന്ന് ഉറച്ച സെര്‍ബിയന്‍ മുന്നേറ്റങ്ങളുടെ മുനയൊടിച്ചത്.

ഗോള്‍ കാണാം