LiveTV

Live

Sports

കുട്ടീന്യോയെ മുട്ടയില്‍ കുളിപ്പിച്ചു; നെയ്മറിനും കിട്ടി 'മുട്ട'ന്‍ പണി...

കുട്ടീന്യോയെ മുട്ടയില്‍ കുളിപ്പിച്ചു; നെയ്മറിനും കിട്ടി 'മുട്ട'ന്‍ പണി...
Summary
ആ ആത്മവിശ്വാസം കൊണ്ട് തന്നെ ലോകകപ്പൊരു ആഘോഷമാക്കി മാറ്റുകയാണ് ബ്രസീല്‍. അങ്ങനെയൊരു ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം.

കടുത്ത ആത്മവിശ്വാസത്തിലാണ് ബ്രസീല്‍ ഇത്തവണ. ആ ആത്മവിശ്വാസം കൊണ്ട് തന്നെ ലോകകപ്പൊരു ആഘോഷമാക്കി മാറ്റുകയാണ് ബ്രസീല്‍. അങ്ങനെയൊരു ആഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗം.

ന്യൂജെന്‍ ബ്രസീലാണ് ഇത്തവണ. അതവരുടെ പ്രകടനത്തില്‍ മാത്രമല്ല. കൂട്ടായ്മയിലും കാണുന്നുണ്ട്. ലോകകപ്പൊരു ആഘോഷമാക്കി മാറ്റുന്ന സംഘം. നേതൃത്വം നല്‍കുന്നത് നെയ്മറും. അങ്ങനെ ഒരു ആഘോഷം സമൂഹ മാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ടീമിലെ ബാഴ്സലോണ താരം ഫിലിപ് കുട്ടീന്യോയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. സമ്മാനമായി കൊടുത്തത് മുട്ടന്‍ പണി. കുട്ടീന്യോയും മാഴ്സലോയും ജീസസും പരിശീലനത്തിനിടെ മൈതാനത്തിരുന്നു. തക്കം നോക്കി പിന്നിലൂടെ വന്ന നെയ്മര്‍ കയ്യില്‍ കരുതിയിരുന്ന കോഴിമുട്ടകളെടുത്ത് കുട്ടീന്യോയുടെ തലയിലിട്ട് പൊട്ടിച്ചു. നെയ്മറുടെ കൂടെ ബാക്കിയുള്ളവരും ചേര്‍ന്നതോടെ ഓംലൈറ്റടിക്കാന്‍ പാകത്തിലായി കുട്ടീന്യോയുടെ തല. ചിലര്‍ എന്തോ പൊടിയും കരുതിയിരുന്നു. കുട്ടീന്യോ ചാടിയെണീറ്റതോടെ നെയ്മറടക്കം സകലരും ഓടിയൊളിച്ചു. ഒരു പണി കൊടുത്ത ആശ്വാസത്തില്‍ നില്‍ക്കുന്ന നെയ്മറെ മാഴ്സലോ പൂട്ടി. നെയ്മറിനും കിട്ടി മുട്ടയേറ്.