LiveTV

Live

Sports

മകള്‍ക്കു പിന്നില്‍ സിംഹം, അഫ്രീദി പിടിച്ച പുലിവാല്

മകള്‍ക്കു പിന്നില്‍ സിംഹം, അഫ്രീദി പിടിച്ച പുലിവാല്
Summary
മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുകയെന്ന നിലയിലാണ് അഫ്രീദി ട്വീറ്റ് ഇട്ടിരിക്കുന്നത്. പക്ഷേ കാര്യങ്ങള്‍ പോയത് ആ വഴിക്കല്ലെന്ന് മാത്രം...

വീട്ടില്‍ വളര്‍ത്തുന്ന സിംഹത്തിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത പാകിസ്താന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി കുടുക്കില്‍. അഫ്രീദിയുടെ മകള്‍ക്കു പിന്നിലായാണ് വളര്‍ത്തുമൃഗത്തെപോലെ പൂര്‍ണവളര്‍ച്ചയെത്തിയ സിംഹം കിടക്കുന്നത്. ട്വീറ്റു ചിത്രവും വലിയ തോതില്‍ പ്രചരിച്ചതോടെ സിംഹത്തെ പോലുള്ള വന്യമൃഗത്തെ അതിന്റെ ആവാസവ്യവസ്ഥയില്‍ നിന്നും മാറ്റി വളര്‍ത്തുന്നതിനെതിരെയാണ് സോഷ്യല്‍മീഡിയയില്‍ വിമര്‍ശങ്ങള്‍ ക്ഷണിച്ചുവരുത്തിയിരിക്കുന്നത്.

മകള്‍ക്കു പിന്നില്‍ സിംഹം, അഫ്രീദി പിടിച്ച പുലിവാല്

അഫ്രീദിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഫേസ്ബുക്ക് അക്കൗണ്ടുകളിലാണ് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നല്‍കുകയെന്ന നിലയിലാണ് അഫ്രീദി ട്വീറ്റ് ഇട്ടിരിക്കുന്നത് 'ഇഷ്ടമുള്ളവക്കൊപ്പം സമയം ചെലവഴിക്കുന്നത് വലിയ കാര്യമാണ്. വിക്കറ്റെടുത്ത ശേഷമുള്ള എന്റെ ആഘോഷത്തെ മകള്‍ അനുകരിക്കുന്നത് കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നും. മൃഗങ്ങളെയും സംരക്ഷിക്കണമെന്ന് മറക്കരുത്. നമ്മുടെ സ്‌നേഹവും കരുതലും മൃഗങ്ങളും അര്‍ഹിക്കുന്നു'എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.

മകള്‍ക്കു പിന്നില്‍ സിംഹം, അഫ്രീദി പിടിച്ച പുലിവാല്
മകള്‍ക്കു പിന്നില്‍ സിംഹം, അഫ്രീദി പിടിച്ച പുലിവാല്

എന്നാല്‍ അഫ്രീദി ഉദ്ദേശിച്ച രീതിയിലല്ല കാര്യങ്ങള്‍ പുരോഗമിച്ചത്. ട്വിറ്ററിലും ഫേസ്ബുക്കിലും അഫ്രീദിയുടെ ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേര്‍ വിമര്‍ശങ്ങളുമായി രംഗത്തെത്തി. സ്വാഭാവികമായ ആവാസവ്യവസ്ഥയില്‍ ജീവിക്കാനുള്ള മൃഗങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുകയാണ് അഫ്രീദി ചെയ്യുന്നതെന്നായിരുന്നു പലരും ഉയര്‍ത്തിയ വിമര്‍ശം.