LiveTV

Live

Sports

കാത്തിരുന്ന സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തില്‍ സി.കെ രതീഷ്

കാത്തിരുന്ന സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തില്‍ സി.കെ രതീഷ്
Summary
കേരള ടീമിലെ മികച്ച താരമായിരുന്നിട്ടും രതീഷിന് ജോലി ലഭിക്കുന്നില്ലെന്ന വാര്‍ത്ത മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു

കാത്തിരുന്ന സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തിലാണ് വോളിബോള്‍ താരം സി.കെ രതീഷ്. കേരള ടീമിലെ മികച്ച താരമായിരുന്നിട്ടും രതീഷിന് ജോലി ലഭിക്കുന്നില്ലെന്ന വാര്‍ത്ത മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കേരള വോളിബാള്‍ ടീമിലെ അവിഭാജ്യ ഘടകമാണ് പേരാമ്പ്രക്കാരന്‍ സി കെ രതീഷ്. ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിലും ഫെഡറേഷന്‍ കപ്പിലും നിരവധി തവണ മികച്ച ലിബറോ ആയി രതീഷിനെ തെരഞ്ഞെടുത്തിരുന്നു. 9 വര്‍ഷം കേരള ടീമിന് വേണ്ടി കളത്തിലിറങ്ങിയിട്ടും രതീഷിന് ജോലി ലഭിച്ചിട്ടില്ലെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കോഴിക്കോട് നാഷണല്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം നടത്തി കേരളത്തിന്റെ കിരീട നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച രതീഷിന് പിന്നീട് സര്‍ക്കാര്‍ ജോലി പ്രഖ്യാപിക്കുകയായിരുന്നു. സൂപ്പര്‍ ന്യൂമറിക് തസ്തിക സൃഷ്ടിച്ച് പൊതുമേഖല സ്ഥാപനമായ കിന്‍ഫ്രയിലാണ് ജോലി നല്കിയത്. രാമനാട്ടുകരയിലെ കിന്‍ഫ്ര പാര്‍ക്കില്‍ അടുത്തമാസം രതീഷ് ജോയിന്‍ ചെയ്യും.