LiveTV

Live

Sports

ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്

ഫ്രഞ്ച് ഓപ്പണ്‍ കിരീടം നദാലിന്
Summary
ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെയാണ് തോല്‍പിച്ചത്

ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്പാനിഷ് താരം റാഫേല്‍ നദാലിന്. ഫൈനലില്‍ ഓസ്ട്രിയന്‍ താരം ഡൊമിനിക് തീമിനെയാണ് തോല്‍പിച്ചത്. സ്കോര്‍ 6-4, 6-3,6-2.

നദാലിന്‍റെ 24ആം ഗ്രാന്‍സ്‍ലം ഫൈനലായിരുന്നു ഇന്നത്തേത്. ഇതോടെ 17 ഗ്രാന്‍സ്‍ലം സിംഗിള്‍സ് കിരീടങ്ങള്‍ നദാല്‍ സ്വന്തമാക്കി. ഒരു ഗ്രാന്‍സ്‍ലമില്‍ ഏറ്റവുമധികം കിരീടമെന്ന ഓസ്‌ട്രേലിയന്‍ വനിതാ താരം മാര്‍ഗരറ്റ് കോര്‍ട്ടിന്‍റെ റെക്കോര്‍ഡിനൊപ്പം നദാലെത്തി.

സെമി ഫൈനലില്‍ അര്‍ജന്‍റീനയുടെ മാര്‍ട്ടിന്‍ ഡെല്‍ പോട്രോയെ തോല്‍പ്പിച്ചാണ് നദാല്‍ ഫൈനലിലെത്തിയത്. ഇറ്റാലിയൻ താരം മാർക്കോ സെച്ചിന്‍റാവോയെയാണ് തീം സെമിഫൈനലില്‍ തോല്‍പിച്ചത്.