LiveTV

Live

Sports

റയല്‍മാഡ്രിഡ് പരിശീലക സ്ഥാനം സിദാന്‍ ഒഴിഞ്ഞു

റയല്‍മാഡ്രിഡ് പരിശീലക സ്ഥാനം സിദാന്‍ ഒഴിഞ്ഞു
Summary
തുടര്‍ച്ചയായ മൂന്ന് വട്ടം ടീമിനെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്താണ് സിദാന്‍ പടിയിറങ്ങുന്നത്.

റയല്‍മാഡ്രിഡ് പരിശീലക സ്ഥാനം സിനദിന്‍ സിദാന്‍ ഒഴിഞ്ഞു. തുടര്‍ച്ചയായി മൂന്ന് വട്ടം ടീമിനെ ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്താണ് സിദാന്‍ പടിയിറങ്ങുന്നത്. 2016 ജനുവരിയിലാണ് സിദാന്‍ റയല്‍മാഡ്രിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. അതിന് ശേഷം ടീമിന് ലാലീഗ കിരീടം നേടിക്കൊടുത്തു. എന്നാല്‍ പിന്നീട് വന്ന സീസണില്‍ ലാലീഗയില്‍ റയിലിന് കിരീടം നേടാനായില്ല. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ വന്‍ നേട്ടമുണ്ടാക്കിക്കൊടുക്കുകയും ചെയ്തു.

149 മത്സരങ്ങളില്‍ നിന്നായി 104 വിജയം, 16 തോല്‍വി, 29 സമനില എന്നിങ്ങനെയാണ് പരിശീലനത്തില്‍ സിദാന്റെ നേട്ടങ്ങള്‍. ലാലീഗയില്‍ ടീം പിന്നാക്കം പോയതിനെ തുടര്‍ന്ന് സിദാനെതിരെ ചിലര്‍ രംഗത്ത് വന്നിരുന്നുവെങ്കിലും ചാമ്പ്യന്‍സ് ലീഗ് കിരീടം കൊണ്ട് സിദാന്‍ അവര്‍ക്ക് മറുപടി പറയുകയായിരുന്നു.

ഞാന്‍ ഈ ക്ലബ്ബിനെ സ്‌നേഹിക്കുന്നു, ഈ ടീം ഇനിയും തുടര്‍ച്ചയായി വിജയിക്കണം, എന്നാല്‍ ഒരു മാറ്റം വേണമെന്ന് ഞാനാഗ്രഹിക്കുന്നു, ഒരു പുതിയ രീതി, വോയിസ്, അത് ടീമിന് നന്നാവുമെന്നും അതിനാലാണ് ഞാന്‍ ഇറങ്ങുന്നതെന്നും സിദാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് കൊണ്ട് വ്യക്തമാക്കി.