LiveTV

Live

Sports

മിന്നല്‍ സെഞ്ചുറിയുമായി ക്രിസ് ഗെയില്‍ 

മിന്നല്‍ സെഞ്ചുറിയുമായി ക്രിസ് ഗെയില്‍ 
Summary
. 63 പന്തുകളില്‍ 11 സിക്‌സറുകളുടേയും ഒരേയൊരു ഫോറിന്റേയും അകമ്പടിയില്‍ 104* റണ്‍സാണ് ക്രിസ് ഗെയില്‍ അടിച്ചുകൂട്ടിയത്.

ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി ക്രിസ് ഗെയില്‍ സ്വന്തം പേരില്‍ കുറിച്ചു. 63 പന്തുകളില്‍ 11 സിക്‌സറുകളുടേയും ഒരേയൊരു ഫോറിന്റേയും അകമ്പടിയില്‍ 104* റണ്‍സാണ് ക്രിസ് ഗെയില്‍ അടിച്ചുകൂട്ടിയത്. ക്രിസ് ഗെയിലിന്റെ ഐപിഎല്ലിലെ ആറാമത്തേയും ട്വന്റി 20യിലെ 21ആമത്തേയും സെഞ്ചുറിയാണിത്.

ഐപിഎല്ലിന്റെ പതിനൊന്നാം സീസണില്‍ ടോസ് നേടുന്ന ക്യാപ്റ്റന്‍മാര്‍ ഫീല്‍ഡിംങ് തെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിച്ച് പഞ്ചാബ് സൂപ്പര്‍ കിംങ്‌സ് ക്യാപ്റ്റന്‍ അശ്വിന്‍ ബാറ്റിംങ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ക്രിസ് ഗെയില്‍ നടത്തിയത്. ഇന്നിംങ്‌സിലെ പകുതിയിലേറെ റണ്‍സും ഗെയിലിന്റെ ബാറ്റില്‍ നിന്നാണ് പിറന്നത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സ്പിന്നര്‍ റാഷിദ് ഖാനാണ് ഗെയിലിന്റെ ബാറ്റിന്റെ ചൂട് ഏറ്റവും കൂടുതല്‍ അറിഞ്ഞത്. റാഷിദ് ഖാന്‍ എറിഞ്ഞ പതിനാലാം ഓവറില്‍ നാല് സിക്‌സറുകളാണ് ഒന്നിനുപിറകേ മറ്റൊന്നായി ഗെയില്‍ പറത്തിയത്. റാഷിദ് ഖാന്റെ ടി ട്വന്റി കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പിറന്ന ഓവറായി ഇത് മാറി. ഹൈദരാബാദിന്റെ സ്പിന്നര്‍മാര്‍ എറിഞ്ഞ എട്ട് ഓവറില്‍ നിന്നും പിറന്നത് 99 റണ്‍സാണ്. നാളെ പിറന്നാളാഘോഷിക്കുന്ന മകള്‍ക്കുള്ള സമ്മാനമാണ് തന്റെ സെഞ്ചുറിയെന്നാണ് ഇന്നിംങ്‌സിന് ശേഷം ക്രിസ് ഗെയില്‍ പ്രതികരിച്ചത്.