LiveTV

Live

Sports

സീനിയര്‍ വോളി: കേരളത്തിന്റെ വനിതാ ടീം ഫൈനലില്‍ തോറ്റു

സീനിയര്‍ വോളി: കേരളത്തിന്റെ വനിതാ ടീം ഫൈനലില്‍ തോറ്റു
Summary
ഇത് പത്താം വര്‍ഷമാണ് തുടര്‍ച്ചയായി കേരള വനിതാ ടീം റെയില്‍വേസിനോട് തോല്‍ക്കുന്നത്. 

ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കേരള വനിതാ ടീമിന് തോല്‍വി. റെയില്‍വേയ്‌സ് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് കേരളത്തെ തോല്‍പ്പിച്ചത്. ഇത് പത്താം വര്‍ഷമാണ് തുടര്‍ച്ചയായി കേരള വനിതാ ടീം റെയില്‍വേസിനോട് തോല്‍ക്കുന്നത്.

25–21, 26–28, 21–25, 25–18, 15–12 എന്ന സ്‌കോറിനാണ് കേരളം റെയില്‍വേയോട് തോറ്റത്. ആദ്യ സെറ്റ് നഷ്ടമായെങ്കിലും രണ്ടും മൂന്നും സെറ്റുകള്‍ നേടി കേരളം മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ പിന്നീടുള്ള സെറ്റുകള്‍ സ്വന്തമാക്കി റെയില്‍വേ വീണ്ടും കിരീടം സ്വന്തമാക്കുകയായിരുന്നു.

കേരളത്തിന്റെ വനിതാ ടീം ഇതുവരെ പത്തുതവണ ദേശീയ കിരീടം നേടിയിട്ടുണ്ട്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ പതിനൊന്നാം കിരീടം ഉയര്‍ത്താനുള്ള കേരളത്തിന്റെ വനിതാ ടീമിന്റെ ശ്രമമാണ് പരാജയപ്പെട്ടത്. കിരീടം നേടിയ റെയില്‍വേ ടീമില്‍ അഞ്ച് മലയാളി താരങ്ങളുണ്ട്.