LiveTV

Live

Sports

ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഓപറേഷന്‍ ഒളിമ്പ്യ

ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് ഓപറേഷന്‍ ഒളിമ്പ്യ
Summary
അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ഷൂട്ടിങ്, നീന്തല്‍ തുടങ്ങി കേരളത്തിന് മെഡല്‍ സാധ്യതയുള്ള 11 ഇനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓപറേഷന്‍ ഒളിമ്പ്യ നടപ്പിലാക്കുക.

2020 ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് അത്‌ലറ്റുകളെ വാര്‍ത്തെടുക്കാന്‍ ഓപറേഷന്‍ ഒളിമ്പിക്‌സ് നടപ്പിലാക്കാന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍. മുഴുവന്‍ മലയാളികളുടെയും കായിക ക്ഷമത വര്‍ധിപ്പിക്കാനുള്ള പദ്ധതിക്കും ചേര്‍ന്ന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജനറല്‍ ബോഡി അംഗീകാരം നല്‍കി.

അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, ഷൂട്ടിങ്, നീന്തല്‍ തുടങ്ങി കേരളത്തിന് മെഡല്‍ സാധ്യതയുള്ള 11 ഇനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഓപറേഷന്‍ ഒളിമ്പ്യ നടപ്പിലാക്കുക. ഇതിനുള്ള പരിശീലന സെന്ററുകള്‍ അടുത്ത ജൂണ്‍ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നഴ്‌സറി തലം മുതല്‍ മുതിര്‍ന്ന പൗരന്മാര്‍ വരെയുള്ളവരുടെ കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതി. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ തലങ്ങളില്‍ സമിതികളുണ്ടാക്കിയാകും ഇത് നടപ്പിലാക്കുക.

സ്‌പോര്‍ട്‌സ് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും. പൊതുമേഖലാ സ്ഥാപനങ്ങളില്‍ കായിക ടീമുകളെ വാര്‍ത്തെടുക്കും. സ്‌പോര്‍ട്‌സ് കേരളയുടെ പുതിയ ലോഗോ പ്രകാശനം ചെയ്തു.