LiveTV

Live

Sports

ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ്; ടീമുകള്‍ എത്തിതുടങ്ങി

ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പ്; ടീമുകള്‍ എത്തിതുടങ്ങി
Summary
നാളെ മുതലാണ് മത്സരങ്ങള്‍

ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. ചാമ്പ്യന്‍ഷിപ്പിനായുള്ള ടീമുകള്‍ കോഴിക്കോട്ടെത്തി തുടങ്ങി. മത്സരത്തിനുള്ള തകൃതിയായ ഒരുക്കത്തിലാണ് സംഘാടകര്‍. നാളെ മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക.

17 വര്‍ഷത്തിന് ശേഷമാണ് കേരളം ദേശീയ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്. കോഴിക്കോട് നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ 28 പുരുഷ ടീമുകളും 26 വനിത ടീമുകളും പങ്കെടുക്കും. കോഴിക്കോട്ടെത്തിയ ടീമുകള്‍ക്ക് റെയില്‍വെ സ്റ്റേഷനില്‍ സ്വീകരണം നല്കി. ആസാമിനും ചണ്ഡീഗഡിനും പുറമെ സര്‍വ്വീസസും ചത്തീസ്‍ഗഡും എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കേരളത്തോട് ഫൈനലില്‍ പരാജയപ്പെട്ട സര്‍വ്വീസസ് ഇത്തവണ തിരിച്ചടിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.

വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും കാലിക്കറ്റ് ട്രേഡ് സെന്റര്‍ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങള്‍ക്കുളള
അവസാനഘട്ട ഒരുക്കത്തിലാണ് സംഘാടകര്‍. ഇന്ന് വൈകീട്ടാണ് ഉദ്ഘാടനം. നാളെ മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക.