LiveTV

Live

Sports

ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ വേദനയായി സലാഹ്

ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ വേദനയായി സലാഹ്
Summary
റയല്‍ പ്രതിരോധതാരം സെര്‍ജിയോ റാമോസിന്റെ ഫൗളാണ് സലായെ വീഴ്ത്തിയത്.

ചാംപ്യന്‍സ് ലീഗിന്റെ ഫൈനല്‍ വരെ ലിവര്‍പൂളിനെ എത്തിച്ചിട്ട്, ഫൈനല്‍ മുഴുവന്‍ കളിക്കാന്‍ പറ്റാത്ത അവസ്ഥ. ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ വേദനയായി സലാഹ്. താരത്തിന് ലോകകപ്പ് കളിക്കാന്‍ പറ്റുമോ എന്ന ആശങ്കയിലാണ് ഈജിപ്‍തുകാര്‍. 27 വര്‍ഷത്തിന് ശേഷമാണ് ഈജിപ്തുകാര്‍ ലോകകപ്പ് യോഗ്യത നേടുന്നത്. റയല്‍ പ്രതിരോധതാരം സെര്‍ജിയോ റാമോസിന്റെ ഫൗളാണ് സലായെ വീഴ്ത്തിയത്. എന്നാല്‍ റഫറി കാര്‍ഡൊന്നും നല്‍കിയതുമില്ല. മത്സരത്തിന്റെ 25ാം മിനിറ്റിലായിരുന്നു സംഭവം. പന്തെടുക്കാനുള്ള ശ്രമത്തിലായിരുന്ന ഈജിപ്ഷ്യന്‍ താരത്തെ മത്സരത്തിലുടനീളം വിടാതെ മാര്‍ക്ക് ചെയ്ത റാമോസ് കൈപ്പിടിച്ച് വീഴ്ത്തുകയായിരുന്നു. എന്നാല്‍ അവിടെയും തീര്‍ന്നില്ല റാമോസിന്റെ പരുക്കന്‍ കളി. ലിവര്‍പൂളിന്റെ ഗോള്‍ ബോക്‌സിനകത്ത് വച്ച് ഗോള്‍കീപ്പര്‍ ലോറിസ് കാരിയസിനെ വലതുകൈമുട്ട് കൊണ്ട് താടിക്ക് തട്ടി വീഴ്ത്തുന്ന ദൃശ്യവും വ്യക്തമായി പുറത്തുവന്നതോടെ റാമോസ് യഥാര്‍ത്ഥത്തില്‍ വില്ലനായി.

@SergioRamos
From all directions#Ramos_The_Animal pic.twitter.com/B5PacxDUKG

— الباحث عن المحكمة (@M_AbduSalim) May 27, 2018

BBC reporting Salah will miss the World Cup 😢 Diagnosis now a dislocated shoulder. #UCLFinal pic.twitter.com/05Yc7HXwKW

— Adriano Del Monte (@adriandelmonte) May 26, 2018

അതിനിടെ ചാമ്പ്യന്സ്‍ ലീഗ് ഫൈനലില്‍ പരിക്കേറ്റ സ്ട്രൈക്കര്‍ മുഹമ്മദ് സാലാ ലോകകപ്പിന് സജ്ജമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഈജിപ്ഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍. ഇന്നലെ ഗുരുതര പരിക്കെന്നായിരുന്നു ലിവര്പൂഷള്‍ പരിശീലകന്‍ യുര്ഗാന്‍ ക്ലോപ്പിന്റെ പ്രതികരണം. മത്സരത്തിനിടെ പരിക്കേറ്റ സ്പാനിഷ് പ്രതിരോധ താരം ഡാനി കാര്‍വഹാളിന് ലോകകപ്പ് നഷ്ടമായേക്കും.

ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ വേദനയായി സലാഹ്
ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ വേദനയായി സലാഹ്
ചാംപ്യന്‍സ് ലീഗ് ഫൈനലിന്റെ വേദനയായി സലാഹ്