LiveTV

Live

Sports

ധോണിയെ വീഴ്ത്തിയ റാഷിദ് ഖാന്റെ ആ ബോള്‍ 

ധോണിയെ വീഴ്ത്തിയ റാഷിദ് ഖാന്റെ ആ ബോള്‍ 
Summary
18 പന്തില്‍ നിന്ന് 9 റണ്‍സാണ് ധോണി നേടിയത്.

ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചെങ്കിലും നിര്‍ണായക മത്സരത്തില്‍ നായകന്‍ ധോണിക്ക് തിളങ്ങാനായിരുന്നില്ല. ധോണി ക്രീസിലിറങ്ങുന്ന സമയം ടീം പ്രതിസന്ധിയിലായിരുന്നു. തനത് ശൈലിയില്‍ ബാറ്റിങ് തുടരവെ റാഷിദ് ഖാന്റെ മികച്ചൊരു ഗൂഗ്ലിയില്‍ ധോണി വീഴുകയായിരുന്നു. 18 പന്തില്‍ നിന്ന് 9 റണ്‍സാണ് ധോണി നേടിയത്. ടേണ്‍ ചെയ്തു വന്ന പന്ത് ധോണിയുടെ സ്റ്റമ്പ് ഇളക്കുകയായിരുന്നു. മനോഹരമായായിരുന്നു അഫ്ഗാന്‍ താരത്തിന്റെ ബൗളിങ്. നാല് ഓവറില്‍ പതിനൊന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി റാഷിദ് ഖാന്‍. സമാനമായൊരു പന്തില്‍ നേരത്തെ ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലിയും പുറത്തായിരുന്നു.