LiveTV

Live

Sports

ടീം പ്രഖ്യാപനത്തിന് പിന്നാലെ അര്‍ജന്റീനയില്‍ നിന്ന് ഗോള്‍കീപ്പര്‍ പുറത്ത് 

ടീം പ്രഖ്യാപനത്തിന് പിന്നാലെ അര്‍ജന്റീനയില്‍ നിന്ന് ഗോള്‍കീപ്പര്‍ പുറത്ത് 
Summary
ലോകകപ്പിന് തയ്യാറെടുക്കുന്ന അര്‍ജന്റീനക്ക് തിരിച്ചടി

ടീം പ്രഖ്യാപനത്തിന് പിന്നാലെ ലോകകപ്പിന് തയ്യാറെടുക്കുന്ന അര്‍ജന്റീനക്ക് തിരിച്ചടി. ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേരോ പരിക്ക് മൂലം ടീമില്‍ നിന്ന് പുറത്ത്. വലതുകാല്‍മുട്ടിനേറ്റ പരിക്കാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഗോള്‍കീപ്പര്‍ കൂടിയായ റോമേരോക്ക് വില്ലനായത്. 31കാരനായ റൊമേരോ 90ലേറെ മത്സരങ്ങള്‍ രാജ്യത്തിനായി കളിച്ചിട്ടുണ്ട്. 2010, 2014 ലോകകപ്പുകളില്‍ ടീമിന്റെ ഗോള്‍കീപ്പര്‍ കൂടിയായിരുന്നു റൊമേര.

ടീം പ്രഖ്യാപനത്തിന് പിന്നാലെ അര്‍ജന്റീനയില്‍ നിന്ന് ഗോള്‍കീപ്പര്‍ പുറത്ത് 

നാഹ്വേല്‍ ഗുസ്മാനാണ് റൊമേരോക്ക് പകരക്കാരനായി വരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചെല്‍സിയുടെ വലകാക്കുന്ന വില്ലി കബാല്ലറോ, റിവര്‍പ്ലേറ്റിന്റെ ഫ്രാങ്കോ അര്‍മാനി എന്നിവരാണ് റൊമേരോക്ക് പുറമെ ടീമിലുള്‍പ്പെടുത്തിയ മറ്റു ഗോള്‍കീപ്പര്‍മാര്‍. ജൂണ്‍ 16ന് ഐസ്ലാന്റുമായാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ലോകകപ്പിനുള്ള 23 അംഗ അര്‍ജന്റീന ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ലയണല്‍ മെസി നായകനായ ടീമില്‍ ഇന്റര്‍ മിലാന്റെ മൗറോ ഇക്കാര്‍ഡിക്ക് ഇടം പിടിക്കാനായിരുന്നില്ല.