LiveTV

Live

Sports

ഐ.പി.എല്‍ പ്ലേ ഓഫ് ലൈനപ്പായി

ഐ.പി.എല്‍ പ്ലേ ഓഫ് ലൈനപ്പായി
Summary
മുംബൈയും പഞ്ചാബും പുറത്തായതോടെ രാജസ്ഥാന്‍ പ്ലേ ഓഫില്‍ ഇടംപിടിക്കുകയും ചെയ്തു

ഐ.പി.എല്‍ പ്ലേ ഓഫ് ലൈനപ്പായി. ഹൈദരബാദ്,ചെന്നൈ, കൊല്‍ക്കത്ത എന്നിവര്‍ക്കൊപ്പം രാജസ്ഥാനും അവസാന നാലില്‍ ഇടം നേടി. മുംബൈ, പഞ്ചാബ് ടീമുകള്‍ പുറത്താകുകയും ചെയ്തു. പ്രതീക്ഷയോടെയാണ് മുംബൈ ഡല്‍ഹിക്കെതിരെ ഇറങ്ങിയത്. ഈ സീസണിലെ റണ്‍വേട്ടക്കാരിലൊരാളായ റിഷബ് പന്തിന്റെ 64 റണ്‍സ് കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 175 റണ്‍സ് വിജയലക്ഷ്യം മുംബൈക്ക് മുന്നില്‍ വെച്ചു. വിജയ് ശങ്കര്‍ 43 ഉം റണ്‍സ് നേടി.

എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ മുംബൈ 163 റണ്‍സിലൊതുങ്ങുകയായിരുന്നു. മൂന്ന് വീതം വിക്കറ്റ് നേടിയ അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍, സന്ദീപ് എന്നിവരാണ് മുംബൈക്ക് പുറത്തേക്കുള്ള വഴി തെളിയിച്ചത്. രണ്ടാം മത്സരത്തില്‍ ചെന്നൈയോട് 5 വിക്കറ്റിന് അടിയറവ് പറഞ്ഞാണ് പഞ്ചാബ് സീസണ്‍ അവസാനിപ്പിച്ചത്. നാലോവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ലുങ്കി എങ്കിടിയായിരുന്നു പഞ്ചാബിനെ തകര്‍ത്തത്.

പഞ്ചാബിനായി കരുണ്‍ നായര്‍ മാത്രമാണ് തിളങ്ങിയത്. ചെന്നൈക്കായി സുരേഷ് റെയ്ന അര്‍ധ സെഞ്ച്വറി കുറിച്ചു. മുംബൈയും പഞ്ചാബും പുറത്തായതോടെ രാജസ്ഥാന്‍ പ്ലേ ഓഫില്‍ ഇടംപിടിക്കുകയും ചെയ്തു.