LiveTV

Live

Sports

ബെന്‍സിമയെ ഒഴിവാക്കി ഫ്രാന്‍സ്, യൂറോ ജയിച്ച 10 പേരില്ലാതെ പോര്‍ച്ചുഗല്‍

ബെന്‍സിമയെ ഒഴിവാക്കി ഫ്രാന്‍സ്, യൂറോ ജയിച്ച 10 പേരില്ലാതെ പോര്‍ച്ചുഗല്‍
Summary
പല പ്രമുഖരേയും തഴഞ്ഞാണ് ഫ്രാന്‍സും പോര്‍ച്ചുഗലും ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്...

കരീം ബെന്‍സിമയേയും ലക്കാസറ്റയെയും ഒഴിവാക്കി ഫ്രാന്‍സ്, ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. ആന്റണി മാര്‍ഷ്യലാണ് 23 അംഗ ടീമില്‍ ഇടംകിട്ടാതിരുന്ന മറ്റൊരു പ്രധാന താരം. യൂറോ കപ്പ് ജയിച്ചതില്‍ 10 പേരില്ലാതെ പോര്‍ച്ചുഗലും 23 അംഗ സംഘത്തെ പ്രഖ്യാപിച്ചു.

പ്രതിഭകള്‍ കൂടിയ ഫ്രാന്‍സില്‍ അവസാന 23 അംഗ സംഘത്തെ തെരഞ്ഞെടുക്കുക കോച്ച് ദിദിയര്‍ ദെഷാംപ്‌സിന് തലവേദനയായിരുന്നു. റയല്‍ മാഡ്രിഡിന്റെ കരീം ബെന്‍സിമ, ആഴ്‌സണലിന്റെ ലക്കാസെറ്റ്, മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആന്റണി മാര്‍ഷ്യല്‍ എന്നീ പ്രമുഖരെ നാട്ടിലിരുത്താനാണ് ദെഷാംപ്‌സിന്റെ തീരുമാനം. പരിക്കേറ്റ ദിമിത്രി പായറ്റിന് ലോകകപ്പ് നഷ്ടമായി. റാബിയോറ്റ്, സാഖോ, സിസോഖോ, കോമാന്‍, ഡിന്യ, തുടങ്ങിയവരും ദെഷാംപ്‌സിന്റെ ടീമിലില്ല. ഗ്രീസ്മാന്‍, ഡെംബലെ, എംബാപ്പെ, ജിറൂ, ഫെക്കിര്‍, ലെമര്‍ തുടങ്ങിയവരാണ് സ്ട്രൈക്കര്‍മാര്‍. പോഗ്ബ, കാന്റെ, എന്‍സോസി, മാറ്റിയൂഡി, ടോളീസോ എന്നിവര്‍ മധ്യനിരയിലും ഉംറ്റിറ്റി, വരാന്‍, മെന്‍ഡി തുടങ്ങിയവര്‍ പ്രതിരോധത്തിലും ഇടം പിടിച്ചു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗല്‍ നായകന്‍. യൂറോ വിജയഗോള്‍ നേടിയ എഡര്‍, പരിചയസമ്പന്നനായ നാനി, ബാഴ്‌സലോണയുടെ ആന്ദ്രേ ഗോമസ് എന്നിവര്‍ക്ക് 23 അംഗ ടീമില്‍ ഇടം കിട്ടിയിട്ടില്ല.