LiveTV

Live

Sports

അയ്യോ ധോണീ എറിയല്ലേ!

അയ്യോ ധോണീ എറിയല്ലേ!
Summary
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ജഡേജക്കുനേരെ ധോണിയുടെ കുസൃതി.

സമ്മര്‍ദ്ദങ്ങളെ കൂളായി നേരിടാനുള്ള ധോണിയുടെ മിടുക്ക് പ്രസിദ്ധമാണ്. ഐപിഎല്‍ പോലുള്ള അതിസമ്മര്‍ദ്ദ വേദികളില്‍ അത്തരം കഴിവ് നിര്‍ണ്ണായകവുമാണ്. ഐപിഎല്‍ പോയിന്റ് ടേബിളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മില്‍ നടന്ന മത്സരത്തിനിടെയും അത്തരമൊരു നിമിഷമുണ്ടായി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു ജഡേജക്കുനേരെ ധോണിയുടെ കുസൃതി. ഹര്‍ഭജന്‍ എറിഞ്ഞ ഏഴാം ഓവറില്‍ ധവാന്‍ ലെഗ് സൈഡിലേക്ക് പന്ത് തട്ടിയിട്ട് സിംഗിളിന് ഓടി. ഫീല്‍ഡര്‍ സര്‍ക്കിളിലില്ലാത്തതിനാല്‍ കീപ്പര്‍ ധോണി പന്തിന് പുറകേ പാഞ്ഞു. ബൗണ്ടറി ലൈനില്‍ നിന്നും രവീന്ദ്ര ജഡേജയും ഓടിയടുക്കുന്നുണ്ടായിരുന്നു.

ആദ്യം ഓടിയെത്തിയ ധോണി പന്തെടുത്ത ശേഷം രവീന്ദ്ര ജഡേജക്കു നേരെ എറിയുന്നതായി ആംഗ്യം കാണിക്കുകയായിരുന്നു. ഒരു നിമിഷം പന്ത് കൊള്ളുമെന്ന് കരുതിയ ജഡ്ഡു കൈ കൊണ്ട് മുഖം മറയ്ക്കുകയായിരുന്നു. വിചാരിച്ച കാര്യം നടന്നതോടെ ചിരിച്ചുകൊണ്ട് ധോണി പിന്മാറി.