LiveTV

Live

Sports

കൊഹ്‍ലിക്ക് 12 ലക്ഷം രൂപ പിഴ

കൊഹ്‍ലിക്ക് 12 ലക്ഷം രൂപ പിഴ
Summary
ചെന്നൈക്കെതിരായ മത്സരത്തില്‍ ബൌളിങിലെ മെല്ലെപ്പോക്കിനാണ് ശിക്ഷ.  ഈ സീസണില്‍ ആദ്യമായാണ് ബംഗളൂരു ഇത്തരമൊരു തെറ്റ്

ഐപിഎല്ലില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് നായകന്‍ വിരാട് കൊഹ്‍ലിക്ക് 12 ലക്ഷം രൂപ പിഴ. ചെന്നൈക്കെതിരായ മത്സരത്തില്‍ ബൌളിങിലെ മെല്ലെപ്പോക്കിനാണ് ശിക്ഷ. ഈ സീസണില്‍ ആദ്യമായാണ് ബംഗളൂരു ഇത്തരമൊരു തെറ്റ് വരുത്തുന്നതെന്ന് കണക്കിലെടുത്താണ് ശിക്ഷ പിഴയില്‍ മാത്രമായി ഒതുക്കിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ഡിവില്ലിയേഴ്സിന്‍റെ മികവില്‍ കൂറ്റന്‍ സ്കോര്‍ ഉയര്‍ത്തിയെങ്കിലും അവസാന ഓവറുകളിലെ ധോണി വെടിക്കെട്ടിലൂടെ ചെന്നൈ മത്സരം സ്വന്തമാക്കി.