LiveTV

Live

Sports

ലോകകപ്പില്‍ റഫറിയുടെ തീരുമാനം ഇനി പിഴക്കില്ല; റഷ്യയില്‍ വിഎആര്‍ വിധിക്കും

ലോകകപ്പില്‍ റഫറിയുടെ തീരുമാനം ഇനി പിഴക്കില്ല; റഷ്യയില്‍ വിഎആര്‍ വിധിക്കും
Summary
റഫറിക്ക് തീരുമാനങ്ങള്‍ കൃത്യമായി എടുക്കാന്‍ സഹായിക്കുന്നതാണ് വിഎആര്‍. എന്നാല്‍ കളിയൊഴുക്കിനെ ഈ സംവിധാനം ബാധിക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ആദ്യമായി നടപ്പിലാക്കാന്‍ പോകുന്ന ലോകകപ്പാണ് റഷ്യയിലേത്. റഫറിക്ക് തീരുമാനങ്ങള്‍ കൃത്യമായി എടുക്കാന്‍ സഹായിക്കുന്നതാണ് വിഎആര്‍. എന്നാല്‍ കളിയൊഴുക്കിനെ ഈ സംവിധാനം ബാധിക്കുമെന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

റഫറിയുടെ തീരുമാനങ്ങളില്‍ സംശയങ്ങള്‍ക്കോ തര്‍ക്കങ്ങള്‍ക്കോ ഇടയില്ലാത്ത ലോകകപ്പാകും റഷ്യയിലേത്. റഫറിയെ സഹായിക്കാന്‍ വിഎആര്‍ എന്ന സാങ്കേതിക സഹായം ഇത്തവണ മുതല്‍ ലഭ്യമാകും. നാല് സാഹചര്യങ്ങളിലാണ് റഫറി ഈ സംവിധാനത്തെ ആശ്രയിക്കുക. ഗോളുകളുടെ കാര്യത്തില്‍ സംശയമുള്ളപ്പോള്‍, പെനാല്‍റ്റി നല്‍കുന്ന കാര്യത്തില്‍, ചുവപ്പ് കാര്‍ഡ് നല്‍കേണ്ട സന്ദര്‍ഭങ്ങളില്‍, ശരിയായ കളിക്കാരന്‍ തന്നെ അല്ലേ ശിക്ഷിക്കപ്പെടുന്നത് എന്നറിയാന്‍. റഫറിക്ക് സമീപത്തുള്ള സ്ക്രീനില്‍ നിന്ന് വിഎആര്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും. ഇത് വിവാദ തീരുമാനങ്ങളെ ഇല്ലാതാക്കുകയും ചെയ്യും. ലോകകപ്പിനുള്ള റഫറിമാര്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പരിശീലനം തുടങ്ങി കഴിഞ്ഞു. 2016 ല്‍ അമേരിക്കയിലെ മേജര്‍ സോക്കര്‍ ലീഗിലാണ് വിഎആര്‍ ഉപയോഗിച്ച് തുടങ്ങിയത്. 2017 ലെ ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ വിജയകരമായി ഉപയോഗിച്ചു. എന്നാല്‍ മത്സരം തടസപ്പെടുന്നത് കളിയൊഴുക്കിനെ ബാധിക്കുമെന്ന വിമര്‍ശനവും ഉയരുന്നുണ്ട്.