LiveTV

Live

Sports

'ഇതിലേന്തെങ്കിലും ചെയ്തുകാണിക്ക് എന്നിട്ട് പറയാം സഞ്ജു മികച്ച കളിക്കാരനാണെന്ന്' കാംബ്ലിയുടെ വെല്ലുവിളി

'ഇതിലേന്തെങ്കിലും ചെയ്തുകാണിക്ക് എന്നിട്ട് പറയാം സഞ്ജു മികച്ച കളിക്കാരനാണെന്ന്' കാംബ്ലിയുടെ വെല്ലുവിളി
Summary
സഞ്ജു സാംസണ്‍ ആരാധകരും വിനോദ് കാംബ്ലിയും തമ്മിലുള്ള പരസ്യ വാഗ്വാദവും കാംബ്ലിയുടെ വെല്ലുവിളിയും വരെയെത്തി കാര്യങ്ങള്‍. 

ഐപിഎല്ലില്‍ നിലവില്‍ റണ്‍വേട്ടയില്‍ മുന്നിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍. സഞ്ജുവിനെ യാതൊരു പ്രകോപനവുമില്ലാതെ വിനോദ് കാംബ്ലി വിമര്‍ശിച്ചതാണ് സഞ്ജു ആരാധകരെ ചൊടിപ്പിച്ചത്. സഞ്ജു സാംസണ്‍ ആരാധകരും വിനോദ് കാംബ്ലിയും തമ്മിലുള്ള പരസ്യ വാഗ്വാദവും കാംബ്ലിയുടെ വെല്ലുവിളിയും വരെയെത്തി കാര്യങ്ങള്‍.

#IPL2018. The amount of talking going on by the Commentators about#Sanju Samson about his domestic season and IPL season like they don't have anything else to talk about. So boring 🤔🤔🤔

— VINOD KAMBLI (@vinodkambli349) April 22, 2018

കമന്റേറ്റര്‍മാര്‍ സഞ്ജുവിന്റെ പ്രകടനങ്ങളെക്കുറിച്ച് വാചാലരാകുന്നത് കാണുമ്പോള്‍ അവര്‍ക്ക് വേറൊന്നും സംസാരിക്കാനില്ലേയെന്ന് തോന്നും. ഇതെന്തൊരു മടുപ്പിക്കലാണ്- എന്നായിരുന്നു വിനോദ് കാംബ്ലിയുടെ ആദ്യ ട്വീറ്റ്. ഈ ട്വീറ്റിനെതിരെ സഞ്ജു സാംസണ്‍ ആരാധകര്‍ രംഗത്തെത്തി. സഞ്ജുവിനേക്കാള്‍ പ്രാദേശിക ക്രിക്കറ്റിനെക്കുറിച്ചും പ്രകടനങ്ങളെക്കുറിച്ചും യാതൊരു ധാരണയുമില്ലാത്ത കമന്റേറ്റര്‍മാരെയാണ് വിമര്‍ശിച്ചതെന്ന് കാംബ്ലി പറഞ്ഞെങ്കിലും ആരാധകര്‍ വിട്ടില്ല.

'ഇതിലേന്തെങ്കിലും ചെയ്തുകാണിക്ക് എന്നിട്ട് പറയാം സഞ്ജു മികച്ച കളിക്കാരനാണെന്ന്' കാംബ്ലിയുടെ വെല്ലുവിളി

ആരാധകരുടെ ട്വീറ്റുകള്‍ക്ക് അതേ നാണയത്തില്‍ വിനോദ് കാംബ്ലി മറുപടി ട്വീറ്റുകള്‍ നല്‍കിയതോടെ രംഗം കൂടുതല്‍ ചൂടു പിടിക്കുകയായിരുന്നു. പരിധിവിട്ട പലരേയും കാംബ്ലി തന്റെ അക്കൗണ്ടില്‍ നിന്നും ബ്ലോക്ക് ചെയ്യുക കൂടി ചെയ്തു.

'ഇതിലേന്തെങ്കിലും ചെയ്തുകാണിക്ക് എന്നിട്ട് പറയാം സഞ്ജു മികച്ച കളിക്കാരനാണെന്ന്' കാംബ്ലിയുടെ വെല്ലുവിളി
'ഇതിലേന്തെങ്കിലും ചെയ്തുകാണിക്ക് എന്നിട്ട് പറയാം സഞ്ജു മികച്ച കളിക്കാരനാണെന്ന്' കാംബ്ലിയുടെ വെല്ലുവിളി
'ഇതിലേന്തെങ്കിലും ചെയ്തുകാണിക്ക് എന്നിട്ട് പറയാം സഞ്ജു മികച്ച കളിക്കാരനാണെന്ന്' കാംബ്ലിയുടെ വെല്ലുവിളി

23കാരനായ സഞ്ജു സാംസനാണ് ഐപിഎല്ലിന്റെ ഈ സീസണില്‍ നിലവിലെ ഒന്നാം നമ്പര്‍ റണ്‍വേട്ടക്കാരന്‍. ആറ് കളികളില്‍ നിന്നും 47.80 ശരാശരിയില്‍ 239 റണ്‍സാണ് സഞ്ജു നേടിയിരിക്കുന്നത്. 150.31 പ്രഹരശേഷിയിലാണ് സഞ്ജു റണ്‍ നേടിയത്. എന്നാല്‍ ഈ റണ്‍ വേട്ട തുടരാന്‍ സഞ്ജുവിന് കഴിയില്ലെന്നും അതിനായാല്‍ അംഗീകരിക്കാമെന്നുമാണ് വിനോദ് കാംബ്ലി ട്വീറ്റ് ചെയ്തിരിക്കുന്നത്.

I openly challenge him if you people say that he is a class player then I want to see him getting a hundred or for how long will he keep his orange cap in IPL. If he does it then I will say that he is got something special. All the best Sanju Samson https://t.co/JoCAfViKcG

— VINOD KAMBLI (@vinodkambli349) April 23, 2018

സഞ്ജുവിനെ താന്‍ അംഗീകരിക്കണമെങ്കില്‍ എന്തു ചെയ്തു കാണിക്കണമെന്ന വെല്ലുവിളിയും വിനോദ് കാംബ്ലി പുറത്തുവിട്ടിട്ടുണ്ട്. ഐപിഎല്ലില്‍ ഒരു സെഞ്ചുറിയടിക്ക് അല്ലെങ്കില്‍ ഓറഞ്ച് ക്യാപ് കുറച്ചുകൂടി കാലം കൈവശം വെച്ചുകാണിക്ക് എന്നാണ് സഞ്ജുവിനോടുള്ള കാംബ്ലിയുടെ പരസ്യ വെല്ലുവിളി. ഇതിലേതെങ്കിലും സംഭവിച്ചാല്‍ സഞ്ജു സാംസണ്‍ മികച്ച കളിക്കാരനാണെന്ന് സമ്മതിക്കാമെന്ന് പറയുന്ന കാംബ്ലി സഞ്ജുവിന് ആശംസകള്‍ നല്‍കിക്കൊണ്ടാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.