LiveTV

Live

Sports

ലോക ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ റഷ്യ

ലോക ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ റഷ്യ
Summary
ചില സ്റ്റേഡിയങ്ങളില്‍ സന്നാഹ മത്സരങ്ങളും നടത്തുകയാണ് റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍.

ലോകകപ്പ് ഫുട്ബോളിനെ വരവേല്‍ക്കാന്‍ അവസാന വട്ട ഒരുക്കത്തിലാണ് റഷ്യയും ഫുട്ബോള്‍ ലോകവും. സ്റ്റേഡിയങ്ങളും പൂര്‍ണ സജ്ജമായി കഴിഞ്ഞു. ചില സ്റ്റേഡിയങ്ങളില്‍ സന്നാഹ മത്സരങ്ങളും നടത്തുകയാണ് റഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍.

പതിനൊന്ന് നഗരങ്ങളിലെ 12 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ ഏറ്റവും ചെറിയ നഗരമാണ് സാരാന്‍സ്ക്. ഇവിടെ ഒരുക്കിയ മൊര്‍ഡോവിയ അരേനയില്‍ കഴിഞ്ഞ ദിവസം ഒരു സൌഹൃദ മത്സരം നടന്നു. റഷ്യന്‍ ടീമുകളായ എഫ്‍സി മോര്‍ഡോവിയയും എഫ്‍സി സെനിറ്റ് ഇസെവ്സ്കും തമ്മിലായിരുന്നു മത്സരം. മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

എന്നാല്‍ സ്റ്റേഡിയത്തെ കുറിച്ച് ഇരുടീമിന്‍റെയും പരിശീലകര്‍ക്കും ഫുട്ബോള്‍ പ്രേമികള്‍ക്കും മികച്ച അഭിപ്രായമാണുള്ളത്. 44,442 പേരെ ഉള്‍ക്കൊള്ളാവുന്നതാണ് സ്റ്റേഡിയം. ഏതായാലും മറ്റ് സ്റ്റേഡിയങ്ങളിലും മത്സരങ്ങള്‍ നടത്താനാണ് തീരുമാനം.