LiveTV

Live

Sports

ഷെയിന്‍ വോണ്‍ പറയുന്നു, സഞ്ജു ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ 

ഷെയിന്‍ വോണ്‍ പറയുന്നു, സഞ്ജു ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ 
Summary
സഞ്ജു പുറത്താകാതെ 92 റണ്‍സ് നേടി.

കോഹ്ലി നയിച്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനെതിരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി താരം സഞ്ജു സാംസണിനെ പുകഴ്ത്തി സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണ്‍. ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ സഞ്ജുവായിരിക്കുമെന്ന് ഷെയിന്‍ വോണ്‍ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു വോണിന്‍റെ പ്രതികരണം. സഞ്ജുവിന്‍റെ വെടിക്കെട്ട്ബാറ്റിങ് മികവിലാണ് രാജസ്ഥാന്‍ കൂറ്റന്‍ സ്കോര്‍ കുറിച്ചത്. 20 ഓവറില്‍ നാലിന് 217 റണ്‍സാണ് രാജസ്ഥാന്‍ നേടിയത്. സഞ്ജു പുറത്താകാതെ 92 റണ്‍സ് നേടി. സെഞ്ച്വറിയോളം മതിപ്പുള്ള പ്രകടനം.

45 പന്തില്‍ നിന്നായിരുന്നു സഞ്ജുവിന്‍റെ വെടിക്കെട്ട്. ഇതില്‍ ആള്‍ക്കൂട്ടത്തിലേക്കെത്തിയത് എണ്ണം പറഞ്ഞ പത്ത് സിക്സറുകള്‍. ബൌണ്ടറി റോപ് തൊട്ടത് രണ്ടെണ്ണവും. അര്‍ദ്ധ സെഞ്ച്വറിക്ക് ശേഷമാണ് സഞ്ജു ടോപ് ഗിയറിലായത്. ഉമേഷ് യാദവും ക്രിസ് വോക്സും അടങ്ങിയ ബാംഗ്ലൂരിന്‍റെ പേസ് പട സഞ്ജുവിന്‍റെ ബാറ്റിങ് ചൂടറിഞ്ഞു. വിലപിടിപ്പുള്ള ബെന്‍ സ്റ്റോക്കും ജോസ് ബട്ട് ലറുമൊക്കെ സ്വന്തം നിരയിലുണ്ടായിരിക്കെ തന്നെയാണ് അവരെയൊക്കെ കാഴ്ചക്കാരാക്കി സഞ്ജു കത്തിക്കയറിയത്. സഞ്ജുവിന്‍റെ ബാറ്റിങ് മികവിനെ നേരത്തേയും നിരവധി പേര്‍ പ്രശംസിച്ചിരുന്നു.

Congrats to the @rajasthanroyals tonight on another great win. @IamSanjuSamson will be the next “Superstar” of world cricket - yes he’s that good & tonight was just a glimpse of what he can do ! I was also very proud of @ShreyasGopal19 who is bowling beautifully at the moment too

— Shane Warne (@ShaneWarne) 15 April 2018